പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടക്ക് ഇന്ന് ആശ്വാസ ദിനം; പുതിയ കോവിഡ് കേസുകള്‍ ഒന്നും സ്ഥിരീകരിച്ചില്ല

Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അമ്പതിലേറെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചെങ്കിലും പത്തനംതിട്ട ജില്ലയെ സംബന്ധിച്ച് ആശ്വാസ ദിനമായിരുന്നു ഇന്ന്. ജില്ലയില്‍ ഇന്ന് പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം രണ്ടു പേർ ഇന്ന് ജില്ലയിൽ രോഗവിമുക്തരാകുകയും ചെയ്തു. ജില്ലയിൽ ഇതു വരെ ആകെ 44 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 19 പേർ രോഗവിമുക്തരായി. ഒരാൾ മരണപ്പെട്ടു ‍.നിലവിൽ ജില്ലയിൽ 24 പേര്‍ രോഗികളായിട്ടുണ്ട്. ഇതിൽ 21 പേർ പത്തനംതിട്ട ജില്ലയിലും 3 പേർ മറ്റു ജില്ലകളിലും ചികിത്സയിലാണ്.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 24 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ a പേരും, ജനറല്‍ ആശുപത്രി അടൂരില്‍ 7 പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 3 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 19 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 62 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

 coronavirus

ജില്ലയില്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 25 പേര‍് നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3435 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 687 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 65 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 213 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 4147 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 110 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 129 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 5 കോള്‍ ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 305 കോളുകള്‍ നടത്തുകയും, 52 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് രണ്ട് സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. നാലു ഡോക്ടർമാരും , 26 നഴ്‌സുമാരും, 17 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 47 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകന യോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടികര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടി

 കോഴിക്കോട് ജില്ലയില്‍ ഒരു വയസ്സായ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആകെ 4 രോഗികള്‍ കോഴിക്കോട് ജില്ലയില്‍ ഒരു വയസ്സായ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആകെ 4 രോഗികള്‍

English summary
Relief for Pathanamthitta: No covid positive case reported today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X