പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രേഷ്മ മറിയം റോയ് ചുമതലയേറ്റു; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് പറയാനുള്ളത്...

Google Oneindia Malayalam News

പത്തനംതിട്ട: അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ് ചുമതലയേറ്റു. 21കാരിയായ രേഷ്മയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ആര്യ രാജേന്ദ്രന്‍ എന്ന 21കാരിയെ നിയമിച്ചതിന് പിന്നാലെയാണ് പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെയും സിപിഎം നിയമിച്ചത്. 20 വര്‍ഷത്തിന് ശേഷമാണ് അരുവാപ്പുലം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചടക്കിയാണ് രേഷ്മ വിജയിച്ചത്.

X

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ നേതാവുമാണ് രേഷ്മ. പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം മുമ്പാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി ഐക്യകണ്‌ഠ്യേനയാണ് രേഷ്മയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. 15 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ രേഷ്മക്ക് 9 വോട്ടുകള്‍ കിട്ടി. അഞ്ചിടത്ത് യുഡിഎഫ് ജയിച്ചിരുന്നു. ഒരിടത്ത് സ്വതന്ത്രനാണ് ജയിച്ചത്. സിപിഐയിലെ മണിയമ്മ രാമചന്ദ്രനാണ് വൈസ് പ്രസിഡന്റ്.

അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് രേഷ്മ പ്രതികരിച്ചു. കര്‍ഷകര്‍ ഏറെയുള്ള പഞ്ചായത്തില്‍ കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളും രേഷ്മയുടെ മനസിലുണ്ട്. പ്രായമല്ലല്ലോ ഒരാളുടെ പക്വത തീരുമാനിക്കുന്നത് എന്നായിരുന്നു ചെറുപ്രായത്തില്‍ പഞ്ചായത്ത് ഭരണം ഏറ്റെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി. ബിബിഎ ബിരുദ ധാരിയാണ്. വിദൂര വിദ്യാഭ്യാസം വഴി പഠനം തുടരാനാണ് തീരുമാനം.

കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍

English summary
Reshma Mariyam Roy the Youngest Panchayat President In Kerala takes oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X