പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

2 പൂച്ചക്കുട്ടികളെ അകത്താക്കിയ മൂര്‍ഖന്‍; മറ്റൊന്നിന് എട്ടടി നീളം, പാമ്പ് സാന്നിധ്യം വര്‍ധിക്കുന്നു

Google Oneindia Malayalam News

തിരുവല്ല: അപ്പര്‍ കുട്ടനാട്ടിലെ തോടുകളിലും ജലാശയങ്ങളിലും മീൻ പിടിക്കാന്‍ സ്ഥാപിക്കുന്ന വലകളിൽ പാമ്പ് കുരുങ്ങുന്നത് പതിവാണ്. മൂര്‍ഖന്‍ അടക്കമുള്ള ഉഗ്രവിഷമുള്ള പാമ്പുകളാണ് വലയില്‍ കുരുങ്ങുന്നത് എന്നത് ആളുകളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. പൊടിയാടിക്ക് സമീപമുള്ള തോട്ടില്‍ സ്ഥാപിച്ചിരുന്ന വലയില്‍ എട്ടടിയോളം നീലമുള്ള മൂര്‍ഖനാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൂര്‍ഖന്‍ വലയില്‍ പെട്ടതായി ശ്രദ്ധയില്‍പെട്ടത്. പിന്നീട് പാമ്പ് പിടിത്തക്കാരനായ ചക്കുളം പ്രജീഷ് എത്തി ഒരുമണിക്കൂറോളം പണിപ്പെട്ടാണ് മൂർഖനെ കുരുക്കില്‍ നിന്നും പുറത്തെതിച്ചത്.

പുളിക്കീഴ് പോലീസും സ്ഥലത്ത് എത്തിയിരുന്നു. പാമ്പിനെ വനംവകുപ്പിനെ ഏല്‍പ്പിച്ചു. വളഞ്ഞവട്ടത്തുനിന്നും ചൊവ്വാഴ്ച വലിയ മൂർഖനെ പിടികൂടിയിരുന്നു. രണ്ട് പൂച്ചക്കുട്ടികളെ ഭക്ഷിച്ച മുര്‍ഖന്‍ വിറകിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനേയും പിന്നീട് വനം വകുപ്പിനെ ഏല്‍പ്പിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്കായി സ്കൂൾ വൃത്തിയാക്കുന്നതിനിടെ ഒരു സ്കൂള്‍ ക്സാസ് മുറിയില്‍ നിന്നും മുര്‍ഖനെ പിടികൂടിയിരുന്നു.

prajeesh

(ഫോട്ടോ കടപ്പാട്- പ്രജീഷ് ചക്കുളം)

വിഷപ്പാമ്പുകള്‍ വളരെ കുറഞ്ഞ പ്രദേശമായി കുട്ടനാടും അപ്പര്‍ കുട്ടനാടും. കിഴക്കൻ മേഖലയിലെ മലമണ്ണ് ഉപയോഗിച്ചാണ് പ്രദേശങ്ങളിലെ പാടശേഖരങ്ങളും മറ്റും നികത്തിയിരുന്നത്. ഈ മണ്ണിനൊപ്പമാണ് മൂർഖനുൾപ്പെടയുള്ളവയുടെ കുഞ്ഞുങ്ങളും മുട്ടയും കുട്ടനാട്ടിലേക്കും അപ്പർ കുട്ടനാട്ടിലേക്കും എത്തിയത്. പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും വര്‍ധിച്ച് വരുന്നുണ്ട്.

ആലപ്പുഴയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചത് കുവൈത്തില്‍ നിന്നെത്തിയ യുവതിക്ക്ആലപ്പുഴയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചത് കുവൈത്തില്‍ നിന്നെത്തിയ യുവതിക്ക്

English summary
‌rising the presence poisonous snakes in upper kuttanadu region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X