പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദോശയ്ക്ക് സന്നിധാനത്ത് 13 രൂപ മാത്രം: വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ദിവ്യ എസ് അയ്യർ

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടന സീസണില്‍∙ ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കൽ, ഔട്ടർ പമ്പ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉത്തരവിറക്കി. വിലവിവര പട്ടിക തീർഥാടന പാതകളിലെ ഹോട്ടലുകളിൽ ഉപഭോക്താക്കൾക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദർശിപ്പിക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരുംഅനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരും

വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില വിവരം

ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കൽ, ജില്ലയിലെ മറ്റ് സ്ഥലങ്ങൾ എന്ന ക്രമത്തിൽ:

ചായ (150 എംഎൽ): 13, 12, 11.
കാപ്പി (150എം.എൽ): 13, 12, 11.
കടുംകാപ്പി/കടുംചായ (150എം.എൽ): 11, 10, 9.
ചായ, കാപ്പി (മധുരം ഇല്ലാത്തത് 150 എം.എൽ): 12, 11, 10.
പരിപ്പുവട (40 ഗ്രാം) : 15, 13, 10. ഉഴുന്നുവട (40 ഗ്രാം) : 15, 13, 10. ബോണ്ട (75 ഗ്രാം) : 15, 13, 10. ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക 50 ഗ്രാം): 15, 13, 10. ബജി (30 ഗ്രാം): 13, 12, 10.

 sabari-1

ദോശ ചട്‌നി, സാമ്പാർ ഉൾപ്പെടെ (ഒരെണ്ണം 50 ഗ്രാം) : 13, 12, 10. ഇഡ്ഡലി ചട്‌നി, സാമ്പാർ ഉൾപ്പെടെ (ഒരെണ്ണം 50 ഗ്രാം): 13, 12, 10. ചപ്പാത്തി (ഒരെണ്ണം 40 ഗ്രാം): 14, 13, 10. പൂരി ഒരെണ്ണം മസാല ഉൾപ്പെടെ ( 40 ഗ്രാം): 15, 13, 11.

പൊറോട്ട (ഒരെണ്ണം 50 ഗ്രാം): 15, 13, 10. പാലപ്പം 50 ഗ്രാം: 14, 13, 10. ഇടിയപ്പം 50 ഗ്രാം: 14, 13, 10. നെയ് റോസ്റ്റ് 150 ഗ്രാം: 48, 45, 41. മസാല ദോശ 200 ഗ്രാം: 56, 49, 47. പീസ് കറി 100 ഗ്രാം: 32, 31, 29. കടല കറി 100 ഗ്രാം: 32, 30, 27. കിഴങ്ങ് കറി 100 ഗ്രാം: 31, 29, 27. ഉപ്പുമാവ് 200 ഗ്രാം: 29, 25, 23. ഊണ് പച്ചരി (സാമ്പാർ, മോര്, രസം, പുളിശേരി, തോരൻ, അവിയൽ, അച്ചാർ): 75, 72, 67. ഊണ് പുഴുക്കലരി (സാമ്പാർ, മോര്, രസം, പുളിശേരി, തോരൻ, അവിയൽ, അച്ചാർ): 75, 72, 67. ആന്ധ്രാ ഊണ്: 77, 73, 68. വെജിറ്റബിൾ ബിരിയാണി 350 ഗ്രാം: 75, 72, 67.

കഞ്ഞി (പയർ, അച്ചാർ ഉൾപ്പെടെ 750 മില്ലി): 41, 36, 33. കപ്പ (250 ഗ്രാം): 37, 34, 31. തൈര് സാദം: 54, 50, 47. നാരങ്ങാ സാദം: 51, 48, 46. തൈര് (ഒരു കപ്പ്): 15, 13, 10. വെജിറ്റബിൾ കറി 100 ഗ്രാം: 27, 24, 23. ദാൽ കറി 100 ഗ്രാം: 27, 24, 23. ടൊമാറ്റോ ഫ്രൈ 125 ഗ്രാം: 37, 36, 31. പായസം 75 എം.എൽ: 17, 15, 13. ഒനിയൻ ഊത്തപ്പം 125 ഗ്രാം: 64, 57, 52. ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം: 62, 56, 52.

ലെമൺ ജ്യൂസ് (210എം.എൽ): 21, 21, 21. ആപ്പിൾ ജ്യൂസ് (210എം.എൽ): 54, 53, 52.
ഓറഞ്ച് ജ്യൂസ് (210എം.എൽ): 54, 48, 47. പൈനാപ്പിൾ ജ്യൂസ് (210എം.എൽ): 54, 48, 41.
ഗ്രേപ്‌സ് ജ്യൂസ് (210എം.എൽ): 54, 48, 41. തണ്ണിമത്തൻ ജ്യൂസ് (210എം.എൽ): 43, 32, 31.
കരിക്ക് : 43, 37, 36. ലെമൺ സോഡ( 210 എം.എൽ): 24, 21, 21.

English summary
Rs 13 for dosa in Sannidhanam: Divya S Iyer fixes prices of vegetarian food items
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X