പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആര്‍എസ്എസിന്‍റെ മിഥിലാപുരിയും ചുവന്നു'; അടൂരിലെ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മില്‍ ചേര്‍ന്നു

Google Oneindia Malayalam News

പത്തനംതിട്ട: അടൂര്‍ മേഖലയില്‍ ആര്‍എസ്എസ്, ബിജെപി സംഘടനകളില്‍ നിന്നുള്ള കൂട്ടരാജി തുടരുന്നു. ആർഎസ്എസ് ശക്തികേന്ദ്രമായിരുന്ന അടൂരിലെ തെങ്ങമം തോട്ടുവാ ദേവിക്ഷേത്ര പരിസരത്തെ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. ആർഎസ്എസ് ബിജെപി സംഘപരിവാർ സംഘടനകളിൽ സജീവ പ്രവർത്തകരായിരുന്ന ഇവരെ ഭരണിക്കാവ് ദേവി ക്ഷേത്ര ഭാഗത്തുവെച്ചു നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി സഖാവ് കെ പി ഉദയഭാനു സ്വീകരിച്ചു.

തെങ്ങമം തോട്ടുവാ ദേവിക്ഷേത്ര പരിസരത്തെ സംഘപരിവാർ വിശേഷിപ്പിച്ചിരുന്നത് മിഥിലാപുരിയെന്നായിരുന്നു. ഇന്ന് മിഥിലാപുരിയും ചുവന്നു കഴിഞ്ഞുവെന്ന് കെപി ഉദയഭാനു അഭിപ്രായപ്പെട്ടു. അക്രമരാഷ്ട്രീയവും വർഗീയതയും വിഭാഗീയതയും മാത്രം കൈമുതലായുള്ള ബിജെപിയിലും കേന്ദ്ര സർക്കാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടമായിതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

 rss

Recommended Video

cmsvideo
Over Two Dozen Top BSP Leaders Join Congress | Oneindia Malayalam

സംഘപരിവാരത്തിന്റെ വർഗീയ നിലപാടുകളിൽ മനമടുത്തും എൻഡിഎ നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ കോവിഡ് പ്രതിരോധകാലത്തും കേരളത്തോട് കാട്ടുന്നത് കടുത്ത അവഗണനയാണെന്നറിഞ്ഞുകൊണ്ട് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ലോക മാതൃകയായ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ് തെങ്ങമം തോട്ടുവാ ഭരണിക്കാവ് ദേവി ക്ഷേത്ര ഭാഗത്തുനിന്നും അനുഭാവികളും പ്രവർത്തകരുമുൾപ്പടെ ആർ.എസ്.എസ് ബിജെപി സംഘപരിവാർ സംഘടനകളിൽ സജീവ പ്രവർത്തകരായിരുന്ന നൂറിൽൽപരം ആളുകൾ രാജിവെച്ച് ചെങ്കൊടി തണലിലേക്കെത്തിയതെന്നും ഉദയഭാനു അഭിപ്രായപ്പെട്ടു.

ഏത് പ്രതിസന്ധികളിലും ജനങ്ങൾക്കൊപ്പം നിൽക്കുന്നത് സിപിഐഎം ആണെന്നും ഏത് പ്രലോഭനത്തിന്റെ മുമ്പിലും പതറാതെ വർഗീയവിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കാൻ ശേഷിയുള്ളത് ഇടതുപക്ഷത്തിന് മാത്രമാണെന്നും ബോധ്യമായതിന്റെ ഭാഗമായാണ് ജില്ലയിലാകെ സംഘപരിവാർ സംഘടനകളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് ചെങ്കൊടി തണലിലേക്കെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴംകുളത്ത് നേതാക്കളും അനുഭാവികളുമായ 51 പേർ ബിജെപി വിട്ട് കഴിഞ്ഞ ആഴ്ച്ച സി പിഎമ്മിൽ ചേർന്നു. വര്‍ഷങ്ങളായി ബിജെപി, ആർഎസ്എസ്,മഹിളാ മോർച്ച തുടങ്ങിയ സംഘടനകളിലെ സജീവ പ്രവർത്തകരും പ്രാദേശിക നേതാക്കളായവരുമാണ് ബജെപി വിട്ടത്. അടൂർ മണ്ഡലം കമ്മിറ്റിയംഗം ഏഴംകുളം ഗീതാഭവനിൽ മുരുകൻ, മഹിളാ മോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കളീയ്ക്കൽ സരസമ്മ തുടങ്ങിയവര്‍ ബിജെപി വിട്ടവരില്‍ പെടുന്നു.

മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് ലീഗ്; പറഞ്ഞത് ശരിയായില്ല, യുഡിഎഫിന്‍റെ അഭിപ്രായം അല്ല: മജീദ്മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് ലീഗ്; പറഞ്ഞത് ശരിയായില്ല, യുഡിഎഫിന്‍റെ അഭിപ്രായം അല്ല: മജീദ്

 ഈ ദശകത്തിലെ ആദ്യം, ഇനി അയനാന്ത സൂര്യഗ്രഹണത്തിന് 2031 വരെ കാക്കണം, കേരളത്തില്‍ ഭാഗികം!! ഈ ദശകത്തിലെ ആദ്യം, ഇനി അയനാന്ത സൂര്യഗ്രഹണത്തിന് 2031 വരെ കാക്കണം, കേരളത്തില്‍ ഭാഗികം!!

English summary
RSS-BJP workers in adoor joined CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X