ശബരിമല: വിരി വയ്ക്കാം, ആഹാരവും കുടിവെള്ളവും, തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍
പത്തനംതിട്ട; ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇടത്താവളങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളും എല്ലാ ഇടത്താവളങ്ങളിലും ലഭ്യമാണ്.
പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങൾ
അടൂര്‍ ഏഴംകുളം ദേവി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ക്ഷേത്രം, കൊടുമണ്‍ തോലുഴം ജംഗ്ഷന്‍, പത്തനംതിട്ട നഗരസഭ ഇടത്താവളം, ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം, ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, കോഴഞ്ചേരി ആല്‍ത്തറ ജംഗ്ഷന്‍, അയിരൂര്‍ ക്ഷേത്രം, തെള്ളിയൂര്‍, തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, മീന്തലക്കര ശാസ്താ ക്ഷേത്രം, റാന്നി ഇടത്താവളം പഴവങ്ങാടി, റാന്നി രാമപുരം ക്ഷേത്രം, കൂനംകര ശബരീ ശരണാശ്രമം, പെരുനാട് ഇടത്താവളം, പെരുനാട് യോഗമയാനന്ദ ആശ്രമം, വടശേരിക്കര ചെറിയകാവ് ദേവി ക്ഷേത്രം, വടശേരിക്കര പ്രയാര്‍ മഹാ വിഷ്ണു ക്ഷേത്രം, പെരുനാട് കക്കാട്കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം, പെരുനാട് മാടമണ്‍ ഋഷികേശ ക്ഷേത്രം, കുളനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കുളനട പഞ്ചായത്ത് ഇടത്താവളം.

അതേസമയം, ലക്ഷണക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന പ്രദേശമെന്ന നിലയിൽ എരുമേലിയിൽ ഭക്തരുടേയും തദ്ദേശവാസികളുടേയും ആരോഗ്യസംരക്ഷണത്തിന് എല്ലാവിധ നടപടികളും സംസ്ഥാനസർക്കാരും തദ്ദേശസ്ഥാപനങ്ങളും ഉറപ്പാക്കുമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ അധ്യക്ഷൻ ഇ കെ വിജയൻ എം എൽ എ നേരത്തെ അറിയിച്ചിരുന്നു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച പ്രത്യേക സമിതിയുടെ(2016-2019) റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്താനും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാനുമായി എരുമേലി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ പരിസ്ഥിതി റിപ്പോർട്ടുകൾ സംബന്ധിച്ച 37 ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ചില വകുപ്പുകൾ ഇനിയും ഇതു സംബന്ധിച്ച രേഖാമൂലം മറുപടി നൽകാനുണ്ടെന്നും എം.എൽ.എ. പറഞ്ഞു. നിയമസഭാ സമിതി യോഗം ചേർന്നു വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. എല്ലാവരും ഒത്തുചേർന്നു പ്രവർത്തിച്ചാലേ ശബരിമലയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നം കൈകാര്യം ചെയ്യാനാവൂ എന്നു സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സമിതി അധ്യക്ഷൻ പറഞ്ഞു. എരുമേലി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ജലദൗർലഭ്യം പരിഹരിക്കാൻ വാട്ടർ അതോറിട്ടിയും ഗ്രാമപഞ്ചായത്തും ചേർന്നു നടപടിയെടുക്കുമെന്നും സമിതി വ്യക്തമാക്കി.
തീർഥാടനവുമായി ബന്ധപ്പെട്ടു ഹരിതചട്ടം കർശനമായി പാലിക്കുമെന്നും ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും സ്ഥലം എം.എൽ.എ. കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. യോഗശേഷം സമിതി എരുമേലി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ തീർഥാടകർക്കുള്ള സൗകര്യങ്ങൾ വലയിരുത്തി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications