പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: ദര്‍ശനത്തിന് എത്തിയ തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലിൽ നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകിരിച്ചത്. തുടര്‍ന്ന് ഇയാളെ റാന്നി കാര്‍മല്‍ എന്‍ജിനീയറിങ് കോളേജിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റിയിട്ടുണ്ട്. വെര‍്ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത ഇയാള്‍ തനിച്ചാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്.

യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണമാണ് ഇത്തവണ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി വരണമെന്നാണ് ഭക്തര്‍ക്ക് നല്‍കിയിരിക്കുന്ന പൊതുവായ നിര്‍ദേശം. ഈ രേഖയില്ലാതെ ദര്‍ശനത്തിന് എത്തുന്നവര്‍ക്കാണ് നിലയ്ക്കലില്‍ പരിശോധന നടത്തുന്നത്.

sabarimala

Recommended Video

cmsvideo
കേരളം; ശബരിമല അയ്യപ്പ ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശിക്ക് കോവിഡ്

കഴിഞ്ഞ ദിവസമാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നത്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 17 മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേർ എന്ന കണക്കിലാണ് അയ്യപ്പഭക്തർക്ക് ശബരിമലയില്‍ ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. മലകയറി അയ്യപ്പദർശനം പൂർത്തിയാക്കിയ അയ്യപ്പഭക്തർക്ക് പ്രസാദം വിതരണം ചെയ്യാനും അപ്പം, അരവണ, ആടിയശിഷ്ടം നെയ്യ് എന്നിവ ലഭ്യമാക്കാനും സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

കോവിഡ് - 19 സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് അയ്യപ്പ ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. ദർശനത്തിനെത്തിയ അയ്യപ്പഭക്തർക്ക് അന്നദാനവും നൽകുന്നുണ്ട്. അതേസമയം പമ്പയില്‍ കുളിക്കാന‍് അനുവദിക്കില്ല. പകരം സമീപത്ത് ഷവര്‍ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.

English summary
Sabarimala: A devotee from Tamil Nadu has been confirmed covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X