പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മല കയറി വരുന്നവര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാനും സംവിധാനം; സന്നിധാനത്ത് സുരക്ഷ ശക്തം

Google Oneindia Malayalam News

ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമല സന്നിധാനത്ത് ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മല കയറി വരുന്ന ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് ഇതില്‍ പ്രധാനം. വലിയ നടപ്പന്തലിനു മുന്‍പായി ഒഴുകുന്ന വെള്ളത്തില്‍ പാദം കഴുകി വൃത്തിയാക്കാന്‍ സാധിക്കും. കാല്‍ കഴുകി അടുത്തത് വരുന്നത് സെന്‍സറോടു കൂടി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറിന്റെ അടുത്തേക്കാണ്. അവിടെ കൈശുചിയാക്കിയ ശേഷം പ്രവേശിക്കുന്നത് വീണ്ടും കാല്‍ അണുവിമുക്തമാക്കുന്നതിനു വേണ്ടിയുള്ള സാനിറ്റെസര്‍ കൊണ്ട് നിറച്ച ചവിട്ടിയിലേക്കാണ്. ചവിട്ടിയിലൂടെ കടന്നാല്‍ മാത്രമേ നടപ്പന്തലിലേക്ക് പ്രവേശിക്കാനാവൂകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് 19 കാലയളവില്‍ നഗ്‌നപാദരായി വരുന്ന ഭക്തജനങ്ങളുടെ കാല്‍ ശുചിയാക്കല്‍ പ്രധാനപ്പെട്ടതാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. പതിനെട്ടാം പടിക്ക് മുന്‍പിലും ഹാന്‍ഡ് സാനിറ്റൈസറും, കാല്‍ ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 40 സ്ഥലങ്ങളില്‍ പെഡസ്ട്രിയല്‍ ടൈപ്പ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നെയ്‌ത്തേങ്ങ സ്വീകരിക്കുന്ന സ്ഥലം, സ്റ്റാഫ് ഒണ്‍ലിഗേറ്റ്, എക്‌സിക്യൂട്ടീവ് ഓഫീസിനു മുന്‍വശം, എന്നിവിടങ്ങളില്‍ സെന്‍സറുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

sabarimala

തൊഴിലാളികള്‍ക്ക് എല്ലാവര്‍ക്കും മാസ്‌കും, ഗ്ലൗസും നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ തീര്‍ഥാടകരോട് നേരിട്ട് ഇടപഴകേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് മാസ്‌കും, ഗ്ലൗസും കൂടാതെ ഫേസ് ഷീല്‍ഡും നല്‍കിയിട്ടുണ്ട്. ശൗചാലയങ്ങള്‍ ഓരോ വ്യക്തികള്‍ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കുന്നുണ്ട്. ടാപ്പ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവിടങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യും. ഇതിനാവശ്യമായ തൊഴിലാളികളേയും സൂപ്പര്‍വൈസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ച മാസ്‌കും, ഗ്ലൗസും ഇടുന്നതിനായി പ്രത്യേക ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.

അന്നദാന മണ്ഡപം, ദേവസ്വം മെസ്, പോലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്, സില്‍വര്‍ നൈട്രേറ്റ് സൊലുഷ്യന്‍ ഉപയോഗിച്ച് ദിവസവും രാത്രി ഫോഗ് ചെയ്ത് അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരുമുറ്റം, ലോവര്‍ തിരുമുറ്റം, പതിനെട്ടാം പടി നട, മാളികപ്പുറം തിരുമുറ്റം, അപ്പം- അരവണ കൗണ്ടര്‍, വലിയനടപ്പന്തല്‍, കെഎസ്ഇബി എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്‌സ് അണുവിമുക്തമാക്കുന്നുണ്ട്.
ഇതുകൂടാതെ തീര്‍ഥാടകര്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പുവരുത്താന്‍ സന്നിധാനത്ത് മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വലിയ നടപ്പന്തല്‍, അപ്പം, അരവണ, ആടിയ ശിഷ്ടം നെയ്യ്, പ്രസാദം കൗണ്ടറുകള്‍, സന്നിധാനം, തിരുമുറ്റം, മാളികപ്പുറം തിരുമുറ്റം എന്നിവിടങ്ങളിലാണ് മാര്‍ക്കിംഗ് ചെയ്തിട്ടുള്ളത്. വലിയ നടപ്പന്തലില്‍ മാത്രം 351 മാര്‍ക്കുകളാണ് ചെയ്തിട്ടുള്ളത്. കോവിഡ് മാനദണ്ഡപ്രകാരമുള്ള അകലം പാലിച്ചാണ് മാര്‍ക്കിംഗ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

സിപിഎം ഭീഷണിപ്പെടുത്തി, ഒപ്പിടാന്‍ പോലും ആളെ കിട്ടിയില്ല; സ്ഥാനാര്‍ത്ഥിയില്ലാതെ പോയതില്‍ ബിജെപിസിപിഎം ഭീഷണിപ്പെടുത്തി, ഒപ്പിടാന്‍ പോലും ആളെ കിട്ടിയില്ല; സ്ഥാനാര്‍ത്ഥിയില്ലാതെ പോയതില്‍ ബിജെപി

 ഇത്തവണ ആവശ്യപ്പെട്ടത് 40 ശതമാനം സീറ്റ്, യുവാക്കളെ പരിഗണിച്ചില്ല; തുറന്നടിച്ച് ഷാഫി പറമ്പിൽ ഇത്തവണ ആവശ്യപ്പെട്ടത് 40 ശതമാനം സീറ്റ്, യുവാക്കളെ പരിഗണിച്ചില്ല; തുറന്നടിച്ച് ഷാഫി പറമ്പിൽ

 ജോസും വന്നു, യുഡിഎഫ് കോട്ട ഇത്തവണ വീഴും; ലക്ഷ്യം 10 ലേറെ സീറ്റുകളെന്ന് എല്‍ഡിഎഫ് ജോസും വന്നു, യുഡിഎഫ് കോട്ട ഇത്തവണ വീഴും; ലക്ഷ്യം 10 ലേറെ സീറ്റുകളെന്ന് എല്‍ഡിഎഫ്

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ അനുശ്രീയ്ക്ക് മറുപടിയുമായി മാധ്യമപ്രവർത്തക

English summary
sabarimala; Arrangements to sanitize the feet of the devotees; Security is strong in Sannidhanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X