Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: പടിപൂജ 2036 വരെയും ഉദയാസ്തമനപൂജ 2028 വരെയും ബുക്കിംഗ് തികഞ്ഞു; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയിലെ വിശേഷാല്‍ പൂജയായ പടിപൂജ 2036 വരെയും ഉദയാസ്തമനപൂജ 2028 വരെയും ബുക്കിംഗ് ആയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പടിപൂജയ്ക്ക് 75,000 രൂപയും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് നിരക്ക്. മറ്റ് പൂജകള്‍ ആവശ്യപ്രകാരം നടത്തിക്കൊടുക്കും. സന്ധ്യാസമയം പതിനെട്ടാം പടിയില്‍ നടത്തുന്ന പടിപൂജ പുഷ്പാഭിഷേകത്തിന് ശേഷമാണ് നടത്താറ്. മേല്‍ശാന്തിയുടെ സാന്നിധ്യത്തില്‍ തന്ത്രിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടുപടികളും പുഷ്പങ്ങളാലും പട്ടുവസ്ത്രങ്ങളാലും അലങ്കരിച്ച് ഓരോന്നിലും വിളക്ക് വെച്ച് തന്ത്രി ആരതിയുഴിഞ്ഞാണ് പടി പൂജ നടത്തുന്നത്.

ഉദയം മുതല്‍ അസ്തമയം വരെയുള്ള അതായത് നിര്‍മ്മാല്യം മുതല്‍ അത്താഴപൂജ വരെയുള്ള ആരാധനയാണ് ഉദയാസ്തമയ പൂജ. നിത്യപൂജയ്ക്ക് പുറമെ അര്‍ച്ചനകളും അഭിഷേകവും അടക്കമുള്ള വിശേഷാല്‍ പൂജകള്‍ ഉദയാസ്തമപൂജയുടെ ഭാഗമായി നടത്തുന്നു.മറ്റ് വഴിപാടുകളുടെയും പൂജകളുടെയും നിരക്ക്: സ്വാമി അയ്യപ്പനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ നെയ്യഭിഷേകത്തിന് 10 രൂപയാണ് നിരക്ക്. തീര്‍ഥാടകര്‍ നെയ്ത്തേങ്ങയില്‍ നിറച്ചുകൊണ്ടുവരുന്ന നെയ്യാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.

sabarimala

ഇപ്പോള്‍ സ്വാമിമാര്‍ക്ക് നേരിട്ട് നെയ്യഭിഷേകത്തിന് സൗകര്യമില്ല. നെയ്്ത്തേങ്ങയിലെ നെയ്യ് ക്ഷേത്രത്തിന് പിറക് വശത്തെ കൗണ്ടറില്‍ സ്വീകരിച്ച് പുറത്ത് രണ്ട് കൗണ്ടറുകളില്‍ അഭിഷേകം ചെയ്ത നെയ്യ് നല്‍കുന്നു.ആടിയശിഷ്ടം നെയ്യിന് 75 രൂപയും അരവണ (250 മില്ലി ലിറ്റര്‍) 80 രൂപയും അപ്പം (ഏഴ് എണ്ണം, ഒരു കവര്‍) 35 രൂപയുമാണ് നിരക്ക്. സഹസ്രകലശം 50,000 രൂപ, ഉത്സവബലി 30,000 രൂപ, പുഷ്പാഭിഷേകം 10,000 രൂപ, ലക്ഷാര്‍ച്ചന 10,000 രൂപ, അഷ്ടാഭിഷേകം 5,000 രൂപ, നിത്യപൂജ 3,000 രൂപ, ഉച്ചപൂജ 2,500 രൂപ, ഉഷപൂജ 750 രൂപ, മുഴുക്കാപ്പ് 750 രൂപ, തുലാഭാരം 400 രൂപ, ഗണപതി ഹോമം 300 രൂപ എന്നിങ്ങനെയാണ് മറ്റ് പൂജകളുടെ നിരക്ക്.

അതേസമയം, മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിച്ച് 21 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ കാണിക്ക വരുമാനമായി ലഭിച്ചത് ഒൻപത് കോടിയായി. കാണിക്ക എണ്ണിത്തിട്ടപ്പെടുത്താൻ ബാക്കിയുള്ളതിനാൽ യഥാർഥ വരുമാനം ഇനിയും വർധിക്കാനാണ് സാധ്യത. രണ്ട് വർഷത്തോളമായി ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകർ ദർശനത്തിനെത്തുന്നത് കുറവായിരുന്നു. ഇക്കുറി അവർ കൂട്ടത്തോടെ എത്താൻ ത്തുടങ്ങിയത് ശബരിമലയിൽ ഇനിയുള്ള ദിവസങ്ങളിലും വരുമാനം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Recommended Video

cmsvideo
    Data fraud; PM Modi, Priyanka Chopra and Sonia on Bihar Covid jab list | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+