ശബരിമല ദര്‍ശനം: ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. വൈകീട്ട് അഞ്ച് മുതലാണ് ഔദ്യോഗിക വെബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. കര്‍ക്കടകമാസ പൂജകള്‍ക്കായി 16ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്. https://sabarimalaonline.org/ എന്നതാണു വിലാസം. 17 മുതൽ പ്രതിദിനം 5000 പേർക്ക് ദർശനം നടത്താനാണ് അനുമതി. വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം.
ശക്തമായ കോവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും ഇത്തവണയും പ്രവേശനം. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കില്‍ 2 ഡോസ് പ്രതിരോധ വാക്സീൻ സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമായിരിക്കും അനുമതി. ചടങ്ങുകള്‍ക്ക് ശേഷം 21നു രാത്രി നട അടയ്ക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൌണിന് ശേഷം ഭക്തര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ദര്‍ശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications