Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും മണ്ഡലപൂജയും ഡിസംബർ 26 ന്

പത്തനംതിട്ട; തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും മണ്ഡലപൂജയും ഡിസംബർ 26 ന് നടക്കും. രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉൽസവത്തിനായി നട തുറക്കുന്നത് ഡിസംബർ 30 ന് ആണ്. 2021 ജനുവരി 14 ന് ആണ് മകരവിളക്ക്. 20 ന് നട അടയ്ക്കും. നവംബർ 16ന് പുലർച്ചെ മുതൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തരെ ദർശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടും.

ദർശനത്തിന് എത്തുന്ന ഭക്തർക്കും സന്നിധാനത്തും പമ്പയിലും നിലക്കലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്- 19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൊവിഡ്- 19 സുരക്ഷാ മാനദണ്ഡങ്ങളും ഭക്തർ പൂർണ്ണമായും പാലിക്കേണ്ടതാണ്.

kerala

അതേസമയം, ശബബരിമലയിലേക്കുള്ള തങ്ക അങ്കി രഥഘോഷയാത്ര ഈ മാസം 22 ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 25 ന് ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വമുള്ള സ്വീകരണം നല്‍കും.

Recommended Video

cmsvideo
    കേരളം; ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്;പുതിയ വരുമാന മാർഗങ്ങൾ തേടി ദേവസ്വംബോർഡ്

    ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടയ്ക്ക് സമര്‍പ്പിച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്തുന്നതിനായി ഘോഷയാത്രയായി കൊണ്ടുവരുന്നത്.സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിയെ പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിന് മുന്നില്‍ വച്ച് ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും. ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്ക് ആണ് മണ്ഡലപൂജ നടക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+