പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല; നടപ്പന്തലും സന്നിധാന പരിസരങ്ങളും ശുചീകരിക്കാൻ അഗ്നിശമന സേന

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ നടപ്പന്തലും സന്നിധാന പരിസരങ്ങളും അണുനശീകരണം നടത്തി ശുചീകരിക്കുന്നതിന് ഫയർഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി. അഞ്ചിടത്തായാണ് ഫയര്‍ഫോഴ്‌സ് സുരക്ഷയൊരുക്കുന്നത്.
അടിയന്തര രക്ഷാപ്രവര്‍ത്തനം, അഗ്‌നിശമനത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ഫയര്‍ ഫോഴ്സ് സജ്ജമാക്കിയിട്ടുണ്ട്.കൂടാതെ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയവരുടെ വാഹനങ്ങള്‍ അണുവിമുക്തമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി.

sabarimala

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് വിപുലമായ സന്നാഹങ്ങളാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന നടപ്പന്തലും സന്നിധാന പരിസരങ്ങളും എല്ലാ വര്‍ഷവും ശുചീകരിക്കുന്നത് ഫയര്‍ ഫോഴ്സാണ്.

മുൻ കാലങ്ങളിൽ വെള്ളമൊഴിച്ചാണ് ശുചീകരിക്കുന്നതെങ്കിൽ ഇത്തവണ കോവിഡ് 19ന്റെ സാഹചര്യത്തില്‍ അണുനശീകരണം കൂടി നടത്തുന്നുണ്ട്. തിരുമുറ്റം, പതിനെട്ടാം പടി നട, അപ്പം - അരവണ കൗണ്ടര്‍, നടപ്പന്തല്‍, കെഎസ്ഇബി എന്നിവിടങ്ങള്‍ രണ്ടു ദിവസത്തിലൊരിക്കല്‍ അണുവിമുക്തമാക്കുന്നുണ്ട്. മാളികപ്പുറവും ദിവസവും അണുവിമുക്തമാക്കുന്നുണ്ട്.
മരക്കൂട്ടം, ശരംകുത്തി, കെ.എസ്.ഇ.ബി, മാളികപ്പുറം, അരവണ കൗണ്ടറോട് ചേര്‍ന്ന മെയിന്‍ കണ്‍ട്രോള്‍ റൂം എന്നിങ്ങനെ അഞ്ചിടത്തായാണ് ഫയര്‍ഫോഴ്‌സ് സുരക്ഷയൊരുക്കുന്നത്.

Recommended Video

cmsvideo
കേരളം; ശബരിമല തീർഥാടനം;സുഗമ ദർശനത്തിന് ക്രമീകരണം പൂർത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അടിയന്തര രക്ഷാപ്രവര്‍ത്തനം, അഗ്‌നിശമനത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ഫയര്‍ ഫോഴ്സ് സജ്ജമാക്കിയിട്ടുണ്ട്. തിരുമുറ്റത്ത് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് സ്ട്രക്ച്ചറും, ഫയര്‍ എക്സ്റ്റിംഗുഷറും സ്ഥാപിക്കുകയും രണ്ട് പേരെ നട തുറക്കുന്നതു മുതല്‍ നട അടക്കുന്നതു വരെ ജോലിക്കായി നിയോഗിച്ചിട്ടുമുണ്ട്. ഫയര്‍ എന്‍ജിന്‍ ഉള്‍പ്പടെയുള്ള അടിയന്തര സഹായ ഉപകരണങ്ങളും നിലയ്ക്കലില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയവരുടെ വാഹനങ്ങള്‍ അണുവിമുക്തമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ശബരിമലയിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി; പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നുശബരിമലയിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി; പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു

സ്വപ്നയും തോമസ് ഐസക്കും നിരവധി തവണ ഫോൺ വിളിച്ചു;ഐസക്ക് വിദേശചാരനെന്നും കെ സുരേന്ദ്രൻസ്വപ്നയും തോമസ് ഐസക്കും നിരവധി തവണ ഫോൺ വിളിച്ചു;ഐസക്ക് വിദേശചാരനെന്നും കെ സുരേന്ദ്രൻ

പിണറായി സർക്കാരിന് സമനില തെറ്റി; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജാള്യത മറക്കാനെന്ന് ഉമ്മൻചാണ്ടിപിണറായി സർക്കാരിന് സമനില തെറ്റി; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജാള്യത മറക്കാനെന്ന് ഉമ്മൻചാണ്ടി

English summary
Sabarimala; Fire Force to clean the sidewalk and sanctuary area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X