Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്തരെ പതിനെട്ടാം പടി കയറ്റുന്നതില്‍ പൊലീസിന് വീഴ്ച; ചുമതല ഇനി റിസര്‍വ് ബറ്റാലിയന്

പത്തനംതിട്ട: ശബരിമലയിലേക്ക് ഉള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍. 12 മണിക്കൂറില്‍ അധികം കാത്ത് നിന്ന് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറ്റുന്നതില്‍ പൊലീസ് സേനയ്ക്ക് വീഴ്ച വന്നതോടെ ആണ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

മുന്‍പ് ഒരു മിനിറ്റില്‍ 90 തീര്‍ത്ഥാടകരെ വരെ പതിനെട്ടാം പടിയിലൂടെ കടത്തി വിടാറുണ്ടായിരുന്നു. ഈ മണ്ഡലകാലത്ത് ചുമതല ഏറ്റെടുത്ത ആദ്യത്തെ രണ്ട് ബാച്ചുകളും ഒരു മിനിറ്റില്‍ 65 മുതല്‍ 70 തീര്‍ത്ഥാടകരെ വരെ പതിനെട്ടാം പടി കയറ്റി വിട്ടിരുന്നു. എന്നാല്‍, മൂന്നാം ബാച്ച് എത്തിയതോടെ ഈ നില മാറി.

1

തിരക്കുള്ള ദിവസങ്ങളില്‍ പോലും ഒരു മിനിറ്റില്‍ പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം 40 മുതല്‍ 50 വരെയായി കുറഞ്ഞു. ഇത് മരക്കൂട്ടം മുതല്‍ വലിയനടപ്പന്തല്‍ വരെയുള്ള ഭാഗത്ത് ഭക്തരുടെ നീണ്ട ക്യൂ രൂപപ്പെടാനും കാരണമായി. കഴിഞ്ഞ നാലഞ്ച് ദിവസമായി സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 16 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നു എന്നായിരുന്നു തീര്‍ത്ഥാടകര്‍ പറഞ്ഞിരുന്നത്.

2

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എ ഡി ജി പി എം ആര്‍. അജിത് കുമാറിന്റെ ഉത്തരവ് പ്രകാരം പമ്പ സ്റ്റേഷന്‍ ഓഫിസര്‍ ആയിരുന്ന സുദര്‍ശന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിനെട്ടാം പടിയുടെ ചുമതല റിസര്‍വ് ബറ്റാലിയന് കൈമാറാന്‍ തിരുമാനം കൈക്കൊണ്ടിരിക്കുന്നത്.

3

അതേസമയം ശബരിമലയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ദര്‍ശന സമയം ദിവസം 19 മണിക്കൂറായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ശബരിമലയില്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തത് 1,07,260 പേരായിരുന്നു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണ് ഇത് എന്നാണ് കണക്ക്.

4

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ് വരുന്നത്. ഡിസംബര്‍ 13 ന് 77,216 പേരും, 14 ന് 64,617 പേരുമാണ് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+