ശബരിമല: സർക്കാർ പൂർണ പരാജയമെന്ന് കെ സുരേന്ദ്രന്‍; കേന്ദ്രം അനുവദിച്ച 100 കോടി രൂപ പാഴാക്കുന്നു
തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിൻ്റെ സ്വദേശി ദർശൻ പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ പോലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ശബരിമലയിൽ കോടിക്കണക്കിന് ഭക്തർ എത്തുമെന്ന് നേരത്തെ അറിയാവുന്നതായിട്ടും ദേവസ്വംബോർഡ് ഒരു സൗകര്യവും ഒരുക്കിയില്ല. സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സർക്കാർ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹോട്ടലുകാർ ഉൾപ്പെടെയുള്ള കച്ചവടക്കാർ അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണ്. കെഎസ്ആർടിസി സർവീസുകൾ ഭക്തരെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്. ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൂർണമായും പരാജയപ്പെട്ട സർക്കാരിൻ്റെ വിവിധ വകുപ്പുകളും ദേവസ്വംബോർഡും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

തീർഥാടകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് എത്തി പ്രശ്നങ്ങൾ മനസ്സിലാക്കി പമ്പയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. പമ്പയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ പിടിച്ചിടുകയാണ് അവർക്ക് വെള്ളവും ഭക്ഷണവും കിട്ടാന്‍ സംവിധാനം ഒരുക്കുന്നില്ല. പതിനെട്ടാം പടി കയറാന്‍ 8 മുതൽ 10 മണിക്കൂർ വരെ കാത്തുനിൽക്കേണ്ട അവസ്ഥായാണുള്ളത്. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ തീർഥാടന ടൂറിസം പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭിച്ച 100 കോടിയില്‍ 80 കോടിയില്‍ പാഴാകുകയാണ്. ഇത് ഗൌരവപരമായി കാണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, മണ്ഡലപൂജ, മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പക്ക് പോകുന്ന അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം മുൻ വർഷങ്ങളിലേതു പോലെ ഈവർഷത്തിലും വിപുലമായ യാത്ര സൗകര്യമൊരാണ് ഒരുക്കിയിരിക്കുന്നതെന്ന് കെ എസ് ആർ ടി സി കൊട്ടാരക്കര അറിയിച്ചു. എല്ലാ ദിവസവും ഡിപ്പോയില്‍ നിന്നും വൈകിട്ട് 08:15 , 08:30 എന്ന രണ്ട് സർവീസുകൾ നിലവിൽ യാത്രക്കാരുടെ സൗകര്യാർത്ഥം ഓൺലൈൻ റിസർവേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ അയ്യപ്പഭക്തരുടെ ആവശ്യാനുസരണം 24 മണിക്കൂറും പമ്പയ്ക്ക് സർവീസ് നടത്തുവാൻ ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്തേക പമ്പ കൗണ്ടർ കൊട്ടാരക്കര യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിന്. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications