Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം തന്നെ കെ എസ്ആര്‍ടിസിടിക്കറ്റും, 10 ദിവസം മുമ്പ് സീറ്റുറപ്പിക്കാം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളുമായി കെ എസ് ആർ ടി സി. ഭക്തർക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം തന്നെ കെ എസ് ആര്‍ ടി സി ടിക്കറ്റ് ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനം ഏര്‍പ്പാടാക്കാന്‍ തീരുമാനമായി. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ തന്നെ കെ സ് ആർ ടി സി ടിക്കറ്റെടുക്കാനുള്ള ലിങ്കും ഉള്‍പ്പെടുത്താന്‍ ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളില്‍ ചേർന്ന യോഗത്തില്‍ തീരുമാനമായി.

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പമ്പയിലെ യോഗം. ഒറ്റക്കും സംഘമായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. ഇത്തവണ കൂടുതല്‍ സർവ്വീസുകളും കെ എസ് ആർ ടി സി നടത്തുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളുമാണ് ക്രമീകരിച്ചത്. തിരക്കുണ്ടായാല്‍ കൂടുതല്‍ ബസ് സർവ്വീസിനെത്തും. അര മിനിറ്റിന്റെ ഇടവേളകളില്‍ 200 ബസുകള്‍ നിലക്കല്‍- പമ്പ സര്‍വീസ് നടത്തും.

sabarimala

അതേസമയം, ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം ബോർഡ് വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്നത്. തീര്‍ത്ഥാടകരുടെ വാഹനം പര്‍ക്ക് ചെയ്യാനായി നിലയ്ക്കലിൽ കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സൗകര്യമൊരുക്കും. 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത് കഴിഞ്ഞതവണ 7500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതൽ സൗകര്യമൊരുക്കി 2500 വാഹനങ്ങൾക്ക് കൂടി പാർക്കിങ് ക്രമീകരണമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

നിലയ്ക്കലിൽ പാർക്കിങ് പൂർണമായി ഫാസ് ടാഗ് ഉപയോഗിച്ചാണ്. പമ്പ ഹിൽടോപ്പ് , ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിന് കോടതി അനുമതി നൽകിയിരുന്നു. ഇവിടെ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാർക്കിങ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+