പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല മകരവിളക്ക്: തിരക്കുകൂട്ടാന്‍ പാടില്ല, സാവധാനം തിരികെ മലയിറങ്ങണമെന്ന് തന്ത്രി

Google Oneindia Malayalam News

പത്തനംതിട്ട: ശനിയാഴ്ച ശബരിമലയിലെ ഏറ്റവും വിശേഷപ്പെട്ട മകരജ്യോതി ദർശന ശേഷം ഭക്തർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ, തിരക്കുകൂട്ടാതെ സാവധാനം തിരികെ മലയിറങ്ങണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിൽനിന്നുള്ള മകരജ്യോതി, തിരുവാഭരണ ദർശനം കാത്ത് ഏതാനും ദിവസങ്ങളായി പർണശാലകൾ കെട്ടി സന്നിധാനത്ത് തമ്പടിച്ച ധാരാളം ഭക്തരുണ്ട്. അതിനാൽ അയ്യപ്പ ഭക്തർ ആചാര മര്യാദകൾ പാലിക്കുന്നതിനൊപ്പം അച്ചടക്കവും ഉറപ്പുവരുത്തുക. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന എല്ലാ അയ്യപ്പ ഭക്തൻമാരും പരസ്പരം സഹായത്തോടെ പ്രവർത്തിക്കണമെന്നും തന്ത്രി പറഞ്ഞു.

ആദ്യം കിട്ടേണ്ടത് ദില്‍ഷയുടെ അഭിമുഖം, പക്ഷെ കിട്ടിയില്ല;കാരണം തുറന്ന് പറഞ്ഞ് വ്ളോഗർ രേവതിആദ്യം കിട്ടേണ്ടത് ദില്‍ഷയുടെ അഭിമുഖം, പക്ഷെ കിട്ടിയില്ല;കാരണം തുറന്ന് പറഞ്ഞ് വ്ളോഗർ രേവതി

ശബരിമലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മകരസംക്രമവും മകരവിളക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് കൊടുത്തു വിടുന്ന തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയാണ് ശനിയാഴ്ച വൈകിട്ട് 6.30ന് നടക്കുന്നത്. തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പ ദർശനത്തിന് വേണ്ടി ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിദേശത്തു നിന്നടക്കം ഭക്തർ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻമാരുടെ കൈകളിൽ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തിൽ ഉണ്ടാകുമെന്നും തന്ത്രി പറഞ്ഞു.

sabaria

അതേസമയം, മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിലയിരുത്താൻ എ.ഡി.എം. പി.വിഷ്ണുരാജിന്റെ നേതൃത്വത്തിൽ പോലീസ്, റവന്യൂ, ദേവസ്വം ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. ഭക്തർക്ക് മകരവിളക്ക് ദർശനം നടത്തുന്നതിനായി കൂടുതൽ വ്യൂ പോയിന്റുകൾ കണ്ടെത്താനും അവിടങ്ങളെല്ലാം കർശനമായ സുരക്ഷ ഉറപ്പു വരുത്താനും കഴിഞ്ഞിട്ടുണ്ടെന്ന് എ.ഡി.എം. പറഞ്ഞു. വനാതിർത്തി സംരക്ഷണവും വന്യജീവികളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കാൻ കഴിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണമായും ഉറപ്പാക്കിയിട്ടുണ്ട്. വനമേഖലയിൽ തീ പടരാൻ സാധ്യതയുള്ളതിനാൽ ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരം പർണശാല കെട്ടുന്ന ഭക്തർ അഗ്നി കൂട്ടുകയോ പാചകം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പോലീസും വനം വകുപ്പും ജാഗ്രത പുലർത്തുന്നുണ്ട്.

മകരവിളക്ക് ദർശനത്തിനു ശേഷം തിരിച്ചിറങ്ങുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മൂന്നിലധികം പുറത്തക്കുള്ള വഴികളാണ് കണ്ടെത്തിയിരിക്കുന്നത്. ദർശനത്തിനു ശേഷം ഈ വഴികളിലൂടെ ഭക്തർക്ക് സുഗമമായി തിരിച്ചിറങ്ങുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. എക്സിറ്റ് പോയിന്റുകളിലെ കൈവഴികളുടെ സുരക്ഷയും വെളിച്ച ക്രമീകരണങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് 12 ന് ശേഷം ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കയറ്റി വിടുന്നതല്ല. സ്പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതല്ല. മകരവിളക്ക് ദർശിക്കുന്നതിനായി പമ്പയിൽ നിലയുറപ്പിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.

പോലീസിന്റെയും മറ്റ് അധികൃതരുടെയും സുരക്ഷാ നിർദേശങ്ങളോട് ഭക്തർ പൂർണ്ണമായും സഹകരിക്കണമെന്നും എ.ഡി.എം. അഭ്യർഥിച്ചു. നിർദേശങ്ങൾ കർശനമായി പാലിക്കണം. ആരോഗ്യപരമായ ബുദ്ധിമുട്ടു കളുണ്ടായാൽ സുസജ്ജമായ ആരോഗ്യ സേവനങ്ങൾ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ബാരക്ക്, പുതിയ ബയോ പ്ലാന്റിനു സമീപം, മാഗുണ്ട അയ്യപ്പനിലയം, പാണ്ടിത്താവളം, ഉരൽക്കുഴി, ബെയ്ലി പാലം, ഭസ്മക്കുളം, സന്നിധാനം റോഡ് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.

ഡ്യൂട്ടി മജിസ്ട്രേറ്റ് സി എസ്. അനിൽ, എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിനോദ് കുമാർ, ശബരിമല അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ആർ. പ്രതാപൻ നായർ, ദേവസ്വം മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കെ. സു നിൽ കുമാർ, കെ എ എസ് ഓഫീസർ അരുൺ മേനോൻ തുടങ്ങിയവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

English summary
makara jyothi 2023 sabarimala: back down the hill slowly: Tantri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X