പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല മകര വിളക്ക് ഉത്സവം: സന്നിധാനത്തെ അണുവിമുക്തമാക്കി ദേവസ്വം മരാമത്ത് വിഭാഗം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അണുവിമുക്തമാക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുകയാണ് ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ പ്രത്യേക ടീം. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ സപര്‍ശിക്കാനിടയുള്ള എല്ലാ സ്ഥലങ്ങളും തെര്‍മ്മല്‍ ഫോഗിംങ്ങ് മെഷിന്‍ ഉപയോഗിച്ച് അണു വിമുക്തമാക്കുന്നുണ്ട്. ഇതു കൂടാതെ സന്നിധാനത്തെ വിവിധ ഓഫീസുകള്‍, പ്രധാന വാസസ്ഥലങ്ങള്‍, അന്നദാനമണ്ഡപം, വലിയ നടപ്പന്തല്‍, കൈവരികള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്ന ജോലിയും ഇവര്‍ ചെയ്തു വരുന്നു.

അണുനാശിനികളാണ് തെര്‍മല്‍ ഫോഗിംങ്ങിനായി ഉപയോഗിക്കുന്നത്. ഇതു കൂടാതെ ഹാന്‍ഡ് സ്പ്രേയര്‍ ഉപയോഗിച്ചും അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മകരവിളക്ക് ഉത്സവം കഴിഞ്ഞ് നട അടയ്ക്കുന്നത് വരെ സന്നിധാനത്ത് ഇവരുടെ സേവനം ഉണ്ടാകും.

 sabarimala-

അതേസമയം, ശബരിമല മകരവിളക്ക് ഉത്സവസ സീസണില്‍ ദിവസവും 5000 പേര്‍ക്ക് വീതം പ്രവേശനം ഉണ്ടാകും. ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് - 19 ആര്‍ടിപിസിആര്‍ / ആര്‍ടി ലാമ്പ് / എക്സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല.

ഒരു ബെഞ്ചില്‍ ഒരു കുട്ടി, സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് സജീവമാകും; ഒമ്പത് മാസത്തിന് ശേഷംഒരു ബെഞ്ചില്‍ ഒരു കുട്ടി, സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് സജീവമാകും; ഒമ്പത് മാസത്തിന് ശേഷം

English summary
sabarimala makaravilakku Festival: Devaswom maintenance section disinfects Sannidhanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X