പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല മകരവിളക്ക് ഉത്സവം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

Google Oneindia Malayalam News

പത്തനംതിട്ട: മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയന്ത്രണത്തിന് പോലീസിനെ സജ്ജമാക്കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതിനായി ജില്ലയില്‍ 13 മേഖലകളായി തിരിച്ചു പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. നിലക്കല്‍ ഇലവുങ്കല്‍ മേഖലയിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതല ഡിസിആര്‍ബി ഡിവൈഎസ്പി യേയും ഇലവുങ്കല്‍ പ്ലാപ്പള്ളി മേഖലയുടേത് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി യേയും മുഴുവന്‍ ക്രമീകരണങ്ങളുടെയും ചുമതല പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവിനെയും ഏല്പിച്ചു. ഗതാഗത നിയന്ത്രണം ഇന്ന് രാവിലെ മുതല്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്നതിനു വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. വയര്‍ലെസ് സംവിധാനം ഉള്‍പ്പെടെയുള്ള ബൈക്ക് പട്രോളിങ് സംഘത്തെ നിയോഗിക്കാന്‍ എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. നിലക്കല്‍ നിന്നുള്ള വാഹനങ്ങള്‍ ഇലവുങ്കല്‍, കണമല, പ്ലാപ്പള്ളി, ളാഹ, പെരുനാട്, വടശേരിക്കര വഴി മടക്കയാത്ര തുടരണം. എരുമേലിയില്‍ നിന്നുള്ള വാഹനങ്ങളെ നിലക്കലേക്കു പോകാന്‍ ചെത്തോങ്കരയില്‍ അനുവദിക്കില്ല.

 sabarimala-

പകരം മന്ദിരംപടി, വടശ്ശേരിക്കര വഴി പോകാന്‍ അനുവദിക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുദ്യോഗസ്ഥര്‍ നിലവിലെ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നതിനും ഗതാഗത നിയന്ത്രണം പിഴവില്ലാതെ നടത്തുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

Recommended Video

cmsvideo
ശബരിമലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു; മകരവിളക്ക് ദിനം 5000 പേർക്ക് മാത്രം ദർശനാനുമതി

തുലാപ്പള്ളിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള നെല്ലിമലയിലെ മകരജ്യോതി ദര്‍ശനം ലഭ്യമാകുന്ന പ്രദേശത്തില്‍ ആയിരത്തോളം അയ്യപ്പഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാറിനാണ് ഇവിടുത്തെ ചുമതല. നാറാണീതോട് കൊച്ചുപാലം ജംഗ്ഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള അയ്യന്മലയിലും ആയിരത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നു. നിയന്ത്രണങ്ങളും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാറിനാണ് ഇവിടുത്തെ ചുമതല.

ആങ്ങമൂഴിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരേമാറി പഞ്ഞിപ്പാറ ശിവക്ഷേത്രം മകരവിളക്ക് ദര്‍ശനത്തിന് ഏറ്റവും അനുകൂലമായ പ്രദേശമാണ്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ തടിച്ചുകൂടുമെന്ന് കരുതപ്പെടുന്നു. ഇന്ന്(വ്യാഴം) രാവിലെ മുതല്‍ തന്നെ ആങ്ങമൂഴി മുതല്‍ പ്ലാപ്പള്ളി വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മൂഴിയാര്‍ എസ്എച്ച്്ഒ യ്ക്കാണ് ചുമതല.

ഇലവുങ്കല്‍ ഭാഗത്തെ നിയന്ത്രണങ്ങളുടെ ചുമതല പെരുമ്പെട്ടി എസ്എച്ച് ഒ യ്ക്കാണ്. നിലക്കല്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയുള്ള അട്ടത്തോട് പടിഞ്ഞാറെ കോളനി പ്രദേശത്തെ തിരക്കും ഗതാഗത നിയന്ത്രണവും നിലക്കല്‍ എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ്. നിലക്കല്‍ പമ്പ മെയിന്‍ റോഡിലെ അട്ടത്തോട് പ്രദേശത്തും ആളുകളുടെ വലിയ തിരക്കനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തണ്ണിത്തോട് എസ്എച്ച്ഒ യുടെ നേതൃത്വത്തില്‍ ഇവിടുത്തെ നിയന്ത്രണങ്ങള്‍ക്കും മറ്റുമായി പോലീസിനെ വിന്യസിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പതിവുപോലെ സുഗമമായും അനിഷ്ടസംഭവങ്ങളുണ്ടാകാതെയും മകരജ്യോതി ദര്‍ശനം എല്ലാ അയ്യപ്പഭക്തര്‍ക്കും നടത്തുന്നതിനു വേണ്ട മുഴുവന്‍ സന്നാഹങ്ങളും ഒരുക്കിയതായി ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

English summary
Sabarimala Makaravilakku Festival; Police imposed traffic restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X