പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം: വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 6 മണി മുതല്‍ ആരംഭിക്കും

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 6 മണി മുതല്‍ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ബുക്കിങ് സാധ്യമാകും. 2020 ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 7 വരെയുള്ള തീയതികളിലേക്കുള്ള ബുക്കിംഗ് ആണ് ഇന്ന് ആരംഭിക്കുന്നത്. പുതിയ സാഹചര്യത്തില്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും 5000 പേര്‍ക്ക് വീതം പ്രവേശനം ഉണ്ടാകും.

31 മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് - 19 ആര്‍ ടി പി സി ആര്‍ / ആര്‍ടി ലാമ്പ് / എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈവശം കരുതണം. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ലെന്നും ഉന്നതാധികാര സമിത് വ്യക്തമാക്കി.

 sabarimala

Recommended Video

cmsvideo
കേരളം; മകരവിളക്ക് തീർത്ഥാടനം;വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കും

മണ്ഡല പുജയ്ക്ക് പിന്നാലെ അടച്ച ശബരിമല നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട്് അഞ്ചിന് തുറക്കും. 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവ കാലം. ഡിസംബര്‍ 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്. കോവിഡ് വൈറസ് വ്യാപനത്തിന്‍റെ കടുത്ത വെല്ലുവിളികള്‍ക്കിടയിലും മണ്ഡല കാല തീര്‍ത്ഥാടനം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് മകരവിളക്ക് കാലത്തേയും വരവേല്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്.

English summary
Sabarimala Makaravilakku Pilgrimage: Virtual queue booking will start from 6 pm today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X