ശബരിമല: ഒരുക്കം തകൃതി, പമ്പാ ത്രിവേണിയേയും കാനനപാതയേയും ബന്ധിപ്പിക്കുന്ന പാലം ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: പമ്പാ ത്രിവേണിയേയും കാനനപാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഞുണുങ്ങാർ പാലം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. താത്കാലിക പാതയിൽ നിന്നും സ്ഥിരമായ രീതിയിലേക്ക് പാലത്തിന്റെ പ്രവർത്തികൾ പൂർത്തീകരിച്ച് തുറന്ന് കൊടുക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലെ തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപ് ഒരുക്കങ്ങളെ സംബന്ധിച്ചുള്ള ജലസേചന, ജലവിഭവ വകുപ്പുകൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ഇടത്താവളം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വകുപ്പ് നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതുമായി ബന്ധപെട്ട് എല്ലാ നടപടികളും ജലവിഭവ വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ കരുതലോടെ വകുപ്പ് പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പമ്പയിൽ ഫെൻസിങ്, കുളിക്കടവ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷവർ യൂണിറ്റുകളുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട് ആവശ്യമായ അധിക തുക അനുവദിക്കുമെന്നും സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുമെന്നും അദേഹം പറഞ്ഞു. ജലസേചന വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.39 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു.

അതേസമയം, എൻ.എ.ബി.എൽ അംഗീകാരം നേടിയ പമ്പ ജല പരിശോധന ലാബിന്റെ പ്രവർത്തനോദ്ഘാടനം പത്തനംതിട്ടയിലെ പമ്പ വാട്ടർ അതോറിറ്റി അങ്കണത്തിൽ മന്ത്രി നിർവ്വഹിച്ചു. നിലവിൽ പമ്പയിൽ ഉണ്ടായിരുന്ന സീസണൽ ലാബിനെ നവീകരിച്ച് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കുടിവെള്ള പരിശോധന നടത്തുന്നതിനുവേണ്ടിയുള്ള ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ജലജീവൻ മിഷനിൽ നിന്നും 36 ലക്ഷം രൂപ ചിലവഴിച്ചാണ് ലാബ് നവീകരിച്ചിട്ടുള്ളത്.
ലാബിൽ എല്ലാ തീർത്ഥാടകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് 20 പാരമീറ്റർ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധന ഫലങ്ങൾ വാട്ടർ അഥോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റാന്നി സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന വടശ്ശേരിക്കര സെക്ഷൻ മേൽനോട്ടം വഹിക്കുന്ന നാല് വാട്ടർ സപ്ലൈ സ്കീമുകളും, റാന്നി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന അഞ്ചു പഞ്ചായത്തുകൾ ആയ ചിറ്റാർ, പെരുനാട്, സീതത്തോട്, നാറാണമുഴി, വടശ്ശേരിക്കര എന്നിവിടങ്ങളിലെ ജെ.ജെ.എം സർവ്വേ സാമ്പിളുകളുടെ പരിശോധനയാണ് പമ്പാ ലാബിൽ ചെയ്യുന്നത്.
ഭാവിയിലേക്ക് മൈക്രോബയോളജി ഘടകങ്ങളായ ടോട്ടൽ കോളി ഫോം, ഇകോളി എന്നിവയുടെ എൻ.എ.ബി.എൽ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. ഫിസിക്കൽ, കെമിക്കൽ, മൈക്രോബയോളജി ഉൾപ്പെടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർണയിക്കുന്ന ഇരുപതോളം ഘടകങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ലാബിൽ സജീരിച്ചിട്ടുണ്ട്.
ശബരിമലയിൽ മണ്ഡല- മകരവിളക്ക് കാലത്തും അല്ലാതെയും തീർത്ഥാടനത്തിന് എത്തുന്നവർക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. വകുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൃത്യമായി ഇടപെടലുകളിലൂടെ കരുതലോടെയുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.സീസണൽ ലാബായിരുന്ന പമ്പ ലാബ് മണ്ഡലകാലം മുതൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ലാബായി മാറും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിലേക്ക് 83 എൻ.എ.ബി.എൽ അക്രഡിറ്റേഷൻ നേടിയിട്ടുള്ള കുടിവെള്ള പരിശോധന ലബോറട്ടറികൾ ജലവിഭവ വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ജീവനക്കാരെയും അവരുടെ കഠിന പരിശ്രമത്തിനെയും ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications