പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പന്തളത്ത് ബിജെപിക്ക് തിരിച്ചടി; നാമജപഘോഷയാത്ര ചെയര്‍മാന്‍ ഉള്‍പ്പടേയുള്ളവര്‍ സിപിഎമ്മിലേക്ക്

Google Oneindia Malayalam News

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതോടെ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ വലിയ പ്രതീക്ഷയാണ് ബിജെപി ഇത്തവണ വെച്ച് പുലര്‍ത്തുന്നത്. ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ മണ്ഡലത്തില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനിടയിലാണ് ബിജെപിക്ക് ശക്തമായ തിരിച്ചടി നല്‍കികൊണ്ട് ശബരിമല വിഷയത്തില്‍ പന്തളത്ത് നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ നേതാവ് അടക്കം നിരവധി ആളുകകള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

ശബരിമല ധര്‍മസംരക്ഷണ സമിതി ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണ കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. പന്തളത്ത് ഇന്ന് നടക്കുന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയരാഘവന്‍റെ നേതൃത്വത്തില്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. ബിഎംസ് മേഖല ജോ. സെക്രട്ടറി സി സദാശിവന്‍, ബിജെപി മുന്‍പിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എംആര്‍ മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയ്കുമാര്‍ വാളാകോട്ട്, മഹിളാ മോര്‍ച്ച നേതാവ് ശ്രീലത എന്നിവരടക്കമുള്ള നേതാക്കളാണ് സിപിഎമ്മില്‍ ചേരുന്നത്.

 bjp

ശബരിമല സമരത്തിന്‍റെ സമയത്ത് കൃഷ്ണകുമാറിനെതിരെ പൊലീസ് കേസെടുക്കുയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. കേസിന്‍റെ നടത്തിപ്പില്‍ പാര്‍ട്ടി നേതൃത്വം സഹായിക്കാത്തതിലെ അതൃപ്തിയാണ് ബിജെപി വിടലിന് പിന്നിലെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭ ഭരണം നഷ്ടമായതിന് പിന്നാലെ പന്തളം നഗരസഭയില്‍ സിപിഎം പ്രവര്‍ത്തനം ശക്തമാക്കി വരികയാണ്.

Recommended Video

cmsvideo
കങ്കണയും സന്തോഷ് പണ്ഡിറ്റും എങ്ങനെ ബിജെപിയില്‍ ചേര്‍ന്നെന്ന് ഇപ്പോ മനസ്സിലായി

ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
Sabarimala Namajapaghoshayathra chairman and others leave BJP and join CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X