ശബരിമല: തിരക്ക് ഒഴിവാക്കും, ത്രിവേണിയില്‍ കെഎസ്ആർടിസിക്കായി പുതിയ സംവിധാനം
തിരുവനന്തപുരം; ശബരിമല തീർത്ഥാടനം സുഗമമാക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ല കളക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ്. ഒരു ലക്ഷത്തിലേറെ ഭക്തജനങ്ങൾ ദർശനം നടത്തിയ ദിവസങ്ങളിൽ പോലും ഗൗരവമുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതിൽ നിന്നും ഇതു സുവ്യക്തവുമാണ്. ഭൂപ്രകൃതി, കാലാവസ്ഥാ തുടങ്ങിയ ഘടകങ്ങളുടെ പ്രത്യേകതകൾ മൂലം സ്വാഭാവികമായി ഉയർന്ന് വരുന്ന പ്രശ്നങ്ങൾ അതാത് സന്ദർഭത്തിൽ തന്നെ ഇടപെട്ട് പരിഹരിക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ബഹു. ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശം ഏറെ സഹായകരവുമാണെന്നും കളക്ടർ വ്യക്തമാക്കി.
തീർഥാടകർക്കു പമ്പയിൽ നിന്നുമുള്ള മടക്കയാത്രക്കായി കെ എസ് ആർ ടി സി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടു പരിഹരിക്കാൻ ബഹു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ത്രിവേണിയിൽ ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ത്രിവേണിയിൽ ബസ്സുകളിൽ അയ്യപ്പ ഭക്തർ കൂട്ടമായി കയറിപ്പറ്റാനുള്ള ശ്രമത്തിനിടെയാണ് തിക്കും തിരക്കും അനുഭവപ്പെടുന്നത്. ഇത് ഒഴിവാക്കാൻ നിശ്ചിത എണ്ണം ബസ്സുകൾ മുൻകൂട്ടി ത്രിവേണിയിൽ പാർക്ക് ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ബസ്സുകൾ ഭക്തർക്കായി എല്ലായിപ്പോഴും കാത്തു നിൽക്കും. ടിക്കറ്റ് പരിശോധനക്ക് കൂടുതൽ സൗകര്യമൊരുക്കും. പോലീസ് സഹായത്തോടെ പാർക്കിങ്ങ് ഗ്രൗണ്ടിൽ നിന്ന് ത്രിവേണിയിലെ ബസ്റ്റോപ്പിൽ മുൻകൂട്ടി ബസ്സുകൾ എത്തുന്നു എന്നും ഉറപ്പ് വരുത്തുമെന്നും ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സന്നിധാനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം ശുചീകരണ പരിപാടിയില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പങ്കാളിയായി. ശനിയാഴ്ച രാവിലെ സന്നിധാനത്തെ പുണ്യം പൂങ്കാവനം ഓഫീസിന് മുന്നില്‍ നടന്ന പരിപാടിയില്‍ സ്പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ആര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ നിതിന്‍ രാജ്, പുണ്യം പൂങ്കാവനം ഡിവിഷന്‍ ഓഫീസര്‍ സുമേഷ് എ.എസ് എന്നിവര്‍ സംബന്ധിച്ചു.
ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍
(19.12.2022)
.........
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്.... നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ....അഭിഷേകം
3.30 ന് ...ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്......ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്... ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് ...അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.












Click it and Unblock the Notifications