ഉത്രം മഹോത്സവത്തിനായി ശബരിമല നട തുറന്നു: 28 ന് ഹരിവരാസനത്തോടെ നട അടയ്ക്കും
പത്തനംതിട്ട: കൊവിഡ് വ്യാപനത്തിനിടെ ഉത്രം ഉത്സവത്തിനായി ശബരിമല നട തുറന്നു. മാർച്ച് 28 വരെ ഭക്തർക്ക് വേണ്ടി ക്ഷേത്ര നട തുറന്നിരിക്കും. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ശബരിമല ഉത്രം മഹോത്സവത്തിന് വെള്ളിയാഴ്ച രാവിലെയാണ് കൊടിയേറിയിട്ടുള്ളത്.
രാവിലെ 7.15 നും 8നും മധ്യേയാണ് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. കൊടിയേറ്റത്തിന് ശേഷം ബിംബശുദ്ധി വരുത്തുകയും ചെയ്തിരുന്നു. ഉത്സവദിവസങ്ങളിൽ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളത്ത് എന്നിവയും നടക്കും. ഈ മാസം 27 ന് ശരംകുത്തിയിൽ പള്ളിവേട്ടയും തുടർന്ന് മണ്ഡപത്തിൽ പള്ളി കുറുപ്പ്. തൊട്ടടുത്ത ദിവസം ഉഷപൂജയ്ക്ക് ശേഷം ആറാട്ട് പുറപ്പാടും നടക്കും. ഉച്ചയ്ക്ക് പമ്പയിൽ ആറാട്ടും നടക്കും.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം
വൈകുന്നേരത്തോടെ ആറാട്ട് ഘോഷയാത്ര തിരിച്ചെത്തുമ്പോഴാണ് ഉത്സവം കൊടിയിറങ്ങുന്നത്. തുടർന്ന് പൂജകൾക്ക് ശേഷം ഹരിവരാസനം പാടുന്നതോടെ നട അടയ്ക്കും. ഇത്തവണ ഉത്സവത്തിന് അയ്യപ്പന്റെ തിടമ്പേറ്റുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെള്ളിനെല്ലൂർ മണികണ്ഠൻ എന്ന ആനയാണ്. ഉത്സവ ദിനങ്ങളിൽ ഭക്തർക്ക് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ക്ഷേത്ര ദർശനം നടത്താൻ അനുമതിയുണ്ട്. ദിവസേന 10000 ഭക്തർക്കാണ് പ്രവേശനം അനുവദിക്കുന്നത്.
Recommended Video
മോഡേൺ ഡ്രസ്സിൽ കിടിലൻ ലുക്കുമായി ലൌലി സിംഗ്... ചിത്രങ്ങൾ കാണാം..












Click it and Unblock the Notifications