പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: ഡിസംബര് 15 വരെ എല്ലാ ദിവസവും പടിപൂജയും ഉദയാസ്തമന പൂജയും

Google Oneindia Malayalam News

ശബരിമല: ശബരിമലയുടെ പുണ്യമായി പടിപൂജയും ഉദയാസ്തമന പൂജയും ഡിസംബര് 15 വരെ ദിവസവും നടക്കുന്നു. സാധാരണ മലയാള മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന ശബരിമല ക്ഷേത്രത്തിലെ പ്രശസ്തമായ പടിപൂജയും ഉദയാസ്തമന പൂജയും കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാലാണ് ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ എല്ലാ ദിവസവും നടക്കുന്നത്.

മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ ( മാര്‍ച്ച്) പൂജകള്‍ മുതല്‍ മുടങ്ങിയ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.

 sabarimala-

(ചിത്രം കടപ്പാട്: Sabarimala News Updates)

പടിപൂജ ദീപാരാധനയ്ക്ക് ശേഷമാണ് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്നത്. പതിനെട്ട് പടികളെയും 18 മലകളായി സങ്കല്‍പ്പിച്ച് അഭിഷേകവും നേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതല്‍ അത്താഴപൂജ വരെ 18 പൂജകളായി നടക്കുന്നു. പടിപൂജയ്ക്ക് 75,000 രൂപയാണ് നിരക്ക്. നിലവില്‍ 2036 വരെയുള്ള വര്‍ഷങ്ങളിലെ ബുക്കിംഗ് കഴിഞ്ഞു. ഉദയാസ്തമന പൂജയുടെ നിരക്ക് 40,000 രൂപ. നിലവില്‍ 2027 വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.

അതേസമയം,ശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ തിടുക്കപ്പെട്ട്‌ വലിയ വര്‍ധനവ്‌ വേണ്ടെന്ന്‌ വിദഗ്‌ധ സമതി യോഗം തീരുമാനിച്ചു.പ്രവര്‍ത്തി ദിവസങ്ങളില്‍ ആയിരം പേര്‍ എന്നത്‌ രണ്ടായിരമാക്കി ഉയര്‍ത്താനും, ശനി ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരമെന്നത്‌ മൂവായിരമാക്കി ഉയര്‍ത്തനുമാണ്‌ നിലവില്‍ ആലോചിക്കുന്നത്‌. മുഖ്യമന്ത്രിയുമായി ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

പിണറായി സർക്കാർ കെഎസ്എഫ് ഇയെ കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റി; ആഞ്ഞടിച്ച് ചെന്നിത്തലപിണറായി സർക്കാർ കെഎസ്എഫ് ഇയെ കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റി; ആഞ്ഞടിച്ച് ചെന്നിത്തല

 ' എന്തിനാണ് സ്ത്രീകൾ പരാതി പറയുന്നത് ' ? സോഷ്യൽ മീഡിയയുടെ രോഷച്ചൂടറിഞ്ഞ് മംമ്ത മോഹൻദാസ് ' എന്തിനാണ് സ്ത്രീകൾ പരാതി പറയുന്നത് ' ? സോഷ്യൽ മീഡിയയുടെ രോഷച്ചൂടറിഞ്ഞ് മംമ്ത മോഹൻദാസ്

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

 അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

English summary
Sabarimala: Padipooja and Udayasthamana Pooja every day till December 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X