Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്: മൂന്ന് ദിവസം കൊണ്ട് ദർശനം നടത്തിയത് 161789 അയ്യപ്പന്മാർ

പത്തനംതിട്ട: മണ്ഡലകാലം മൂന്നുദിവസം പിന്നിടുമ്പോൾ ഇതുവരെ ദർശനം നടത്തിയത് 161789 അയ്യപ്പന്മാർ. വെർച്വൽ ക്യൂ വഴി 37,848 പേരും, പുൽമേട് വഴി 94 അയ്യപ്പന്മാരും സന്നിധാനത്ത് എത്തി.ഇന്നലെ അയ്യപ്പന്മാർക്കായി തുറന്ന കാനന പാതയിൽ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റു പരാതികളോ ഉണ്ടായിട്ടില്ല. കാനനപാതയിൽ 50 ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് വനംവകുപ്പ് സുരക്ഷ ഒരുക്കിയിരിക്കുന്നത് എന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജികുമാർ അറിയിച്ചു.

അതേസമയം, മണ്ഡലകാലം ആരംഭിച്ചതോടെ പതിവുപോലെ കലാകായിക സംഘങ്ങൾ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തിൽ തങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കുവാൻ എത്തി. ആദ്യമായി കഴിഞ്ഞ ദിവസം വൈകുന്നേരം ചാവക്കാട് വല്ലഭട്ടം കളരി സംഘത്തിന്റെ നേതൃത്വത്തിലുള്ള കളരിപ്പയറ്റ് പ്രദർശനമായിരുന്നു നടന്നത്.

Sabarimala Pilgrimage

കളരി ആശാനും, കളരിപ്പയറ്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുമായ കൃഷ്ണദാസ് ഗുരുക്കളുടെ നേതൃത്വത്തിൽ നടന്ന പയറ്റ് കഴിഞ്ഞ 43 വർഷമായി സന്നിധാനത്ത് മുടങ്ങാതെ നടത്തിവരികയാണ്.പത്മശ്രീ ഗുരു ശങ്കര മേനോൻ സ്ഥാപിച്ച കളരിസംഘം ഇന്ന് വന്ദനം മുതൽ ഉറുമി പയറ്റു വരെയാണ് കാഴ്ചവച്ചത്.രാജീവ് ഗുരുക്കൾ, ദിനേശൻഗുരുക്കൾ, കളരി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

നിര്‍മ്മാണസാമഗ്രികള്‍ നീക്കം ചെയ്യണം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മാടമണ്‍ ചമ്പോണ്‍ മുതല്‍ കൂനങ്കര ചപ്പാത്ത് വരെയും പൂവത്തുംമൂട് മുതല്‍ മടത്തുംമൂഴി കൊച്ചുപാലം വരെയും ചേന്നംപാറ മുതല്‍ പെരുനാട് മാര്‍ക്കറ്റ് തുടങ്ങിയവയിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെയും പിഡബ്ലുഡി റോഡിലെയും പഞ്ചായത്ത് റോഡിലെയും പാതയോരങ്ങളില്‍ അപകടകരമായ വിധത്തില്‍ ഇറക്കിയിട്ടിരിക്കുന്ന നിര്‍മ്മാണ സാമഗ്രികളും തടികളും ഗതാഗതത്തിന് കാഴ്ച മറയ്ക്കുന്ന വിധത്തില്‍ റോഡിലേക്ക് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം വ്യക്തികള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണ അതോററ്റിയിലേക്ക് മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുള്ള നാല് വാഹനങ്ങളുടെ ആവശ്യത്തിലേക്കായി മോട്ടര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 20 വൈകിട്ട് മൂന്ന് മണി. വിലാസം: ഡെപ്യൂട്ടി കളക്ടര്‍ (ഡിഎം) ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട 689645. ഫോണ്‍: 04682 222515

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+