ശബരിമല: ഭക്ഷണസാധനങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ അഞ്ച് പൈസ നല്‍കേണ്ടതില്ല, ഈടാക്കിയാല്‍ നടപടി
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണസാധനങ്ങളുടെ നിലവാരം നിശ്ചയിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ ജ്യൂസുകള്‍ എന്നിവയുടെ വിലനിലവാരം നിശ്ചയിച്ചത്.
തീര്‍ഥാടനപാതയിലെ ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ കാണത്തക്ക സ്ഥലത്ത് വ്യക്തമായി വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം.നിശ്ചയിച്ചിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല. നിശ്ചിത വിലയിലും നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേ•-യുള്ള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നതെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും.
വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ ഇനവിവരം, അളവ്, സ്ഥലം ബ്രായ്ക്കറ്റില്‍ വില എന്ന ക്രമത്തില്‍ ചുവടെ:

ചായ 150 മില്ലി: സന്നിധാനം(14 രൂപ), പമ്പ, നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (11 രൂപ). കാപ്പി 150 മില്ലി: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (11 രൂപ). കടുംകാപ്പി/ കടുംചായ 150 മില്ലി: സന്നിധാനം (11 രൂപ), പമ്പ, നിലയ്ക്കല്‍ (10 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (9 രൂപ). ചായ/കാപ്പി(മധുരം ഇല്ലാത്തത്) 150 മില്ലി: സന്നിധാനം (12 രൂപ), പമ്പ, നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ).
ഇന്‍സ്റ്റന്റ് കാപ്പി (മെഷീന് കോഫി) ബ്രൂ/നെസ്കഫെ /ബ്രാന്‍ഡഡ്) 150 മില്ലി: സന്നിധാനം (20 രൂപ), പമ്പ,നിലയ്ക്കല്‍ (17 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (17 രൂപ). ഇന്‍സ്റ്റന്റ് കാപ്പി (മെഷീന് കോഫി) ബ്രൂ/നെസ്കഫെ/കാഫിഡെ) 200 മില്ലി: സന്നിധാനം (24 രൂപ), പമ്പ,നിലയ്ക്കല്‍ (21 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (22 രൂപ). ബോണ്‍വിറ്റ / ഹോര്‍ലിക്സ്: 150 മില്ലി സന്നിധാനം (27 രൂപ), പമ്പ, നിലയ്ക്കല്‍ (25 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (26 രൂപ).
പരിപ്പുവട: 40 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഉഴുന്നുവട: 40 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ബോണ്ട: 75 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഏത്തക്കാ അപ്പം (പകുതി ഏത്തക്ക): 50 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ബജി: 30 ഗ്രാം സന്നിധാനം (13 രൂപ), പമ്പ, നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ദോശ (ഒരെണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ).
ഇഡ്ഢലി (ഒരെണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ചപ്പാത്തി(ഒരെണ്ണം) 40 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). പൂരി(ഒരെണ്ണം, മസാല ഉള്‍പ്പെടെ): 40 ഗ്രാം: സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (11 രൂപ). പൊറോട്ട (ഒരെണ്ണം) 50 ഗ്രാം: സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). പാലപ്പം 50 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ).
ഇടിയപ്പം 50 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). നെയ്റോസ്റ്റ് 150 ഗ്രാം: സന്നിധാനം (49 രൂപ), പമ്പ,നിലയ്ക്കല്‍ (45 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (42 രൂപ). മസാലദോശ 200 ഗ്രാം: സന്നിധാനം (57 രൂപ), പമ്പ,നിലയ്ക്കല്‍ (49 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (48 രൂപ). പീസ് കറി 100 ഗ്രാം: സന്നിധാനം (33 രൂപ), പമ്പ,നിലയ്ക്കല്‍ (32 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (31 രൂപ).
കടലകറി 100 ഗ്രാം: സന്നിധാനം (33 രൂപ), പമ്പ,നിലയ്ക്കല്‍ (31 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (29 രൂപ). കിഴങ്ങ് കറി 100 ഗ്രാം: സന്നിധാനം (31 രൂപ), പമ്പ,നിലയ്ക്കല്‍ (29 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (28 രൂപ). ഉപ്പുമാവ് 200 ഗ്രാം: സന്നിധാനം (29 രൂപ), പമ്പ,നിലയ്ക്കല്‍ (25 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (24 രൂപ)
ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍): സന്നിധാനം (76 രൂപ), പമ്പ,നിലയ്ക്കല്‍ (73 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (69 രൂപ).
ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍): സന്നിധാനം (76 രൂപ), പമ്പ,നിലയ്ക്കല്‍ (73 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (69 രൂപ). ആന്ധ്രാ ഊണ്: സന്നിധാനം (78 രൂപ), പമ്പ,നിലയ്ക്കല്‍ (74 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (70 രൂപ). വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം: സന്നിധാനം (76 രൂപ), പമ്പ,നിലയ്ക്കല്‍ (73 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (69 രൂപ). കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 മില്ലി: സന്നിധാനം (41 രൂപ), പമ്പ,നിലയ്ക്കല്‍ (36 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (34 രൂപ). കപ്പ 250 ഗ്രാം: സന്നിധാനം (37 രൂപ), പമ്പ,നിലയ്ക്കല്‍ (34 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (32 രൂപ).
തൈര് സാദം: സന്നിധാനം (55 രൂപ), പമ്പ,നിലയ്ക്കല്‍ (50 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (48 രൂപ). നാരങ്ങാ സാദം: സന്നിധാനം (52 രൂപ), പമ്പ,നിലയ്ക്കല്‍ (48 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (47 രൂപ). തൈര് (ഒരു കപ്പ്):സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കല്‍ ( 13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ).
വെജിറ്റബിള്‍ കറി 100 ഗ്രാം: സന്നിധാനം (27 രൂപ), പമ്പ,നിലയ്ക്കല്‍ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (24 രൂപ). ദാല്‍ കറി 100 ഗ്രാം: സന്നിധാനം (27 രൂപ), പമ്പ,നിലയ്ക്കല്‍ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (24 രൂപ).
റ്റൊമാറ്റോ ഫ്രൈ 125 ഗ്രാം: സന്നിധാനം (37 രൂപ), പമ്പ,നിലയ്ക്കല്‍ (36 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (32 രൂപ). പായസം 75 മില്ലി:സന്നിധാനം (17 രൂപ), പമ്പ,നിലയ്ക്കല്‍ (15 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (13 രൂപ). ഒനിയന്‍ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (65 രൂപ), പമ്പ,നിലയ്ക്കല്‍ (58 രൂപ) ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (54 രൂപ). റ്റൊമാറ്റോ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (63 രൂപ), പമ്പ,നിലയ്ക്കല്‍ (57 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (54 രൂപ).
ബേക്കറി സാധനങ്ങളുടെ ഇനം, അളവ്, സ്ഥലം (വില )എന്ന ക്രമത്തില്‍ ചുവടെ
വെജിറ്റബിള്‍ പഫ്സ് - 80 ഗ്രാം - സന്നിധാനം (20 രൂപ), പമ്പ, നിലയ്ക്കല്‍ (19). വെജിറ്റബിള്‍ സാന്‍വിച്ച് - 100 ഗ്രാം - സന്നിധാനം (25), പമ്പ, നിലയ്ക്കല്‍ (23). വെജിറ്റബിള്‍ ബര്‍ഗര്‍- 125 ഗ്രാം - സന്നിധാനം (32),പമ്പ, നിലയ്ക്കല്‍ (30). പനീര്‍ റോള്‍ - 125 ഗ്രാം - സന്നിധാനം (34),പമ്പ, നിലയ്ക്കല്‍ (33). മഷ്റൂം റോള്‍ -125 ഗ്രാം - സന്നിധാനം (36), പമ്പ, നിലയ്ക്കല്‍ (35). വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി (1 എണ്ണം) -150 ഗ്രാം - സന്നിധാനം (34), പമ്പ, നിലയ്ക്കല്‍ (32). വെജിറ്റബിള്‍ ഡാനിഷ് - 75 ഗ്രാം - സന്നിധാനം (21), പമ്പ, നിലയ്ക്കല്‍ - (20). ദിള്‍ക്കുഷ് - 60 ഗ്രാം - സന്നിധാനം (20), പമ്പ, നിലയ്ക്കല്‍ (18).
സോയാബീന്‍ പിസ - 150 ഗ്രാം - സന്നിധാനം (52), പമ്പ, നിലയ്ക്കല്‍ (50). ബ്രഡ് മസാല- 180 ഗ്രാം - സന്നിധാനം (52), പമ്പ, നിലയ്ക്കല്‍ (50). സ്വീറ്റ്ന-80 ഗ്രാം - സന്നിധാനം (20),പമ്പ, നിലയ്ക്കല്‍ (17). ജാം ബണ്‍ (1 പീസ്) - 60 ഗ്രാം - സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (20). മസാല റോള്‍ ( ചപ്പാത്തി/ കുബ്ബൂസ് 1 എണ്ണം) - 150 ഗ്രാം - സന്നിധാനം (48),പമ്പ, നിലയ്ക്കല്‍ (46). ചോക്കലേറ്റ് കേക്ക് പീസ്-50 ഗ്രാം - സന്നിധാനം (23),പമ്പ, നിലയ്ക്കല്‍ (20). സ്വീറ്റ് പഫ്സ് - 60 ഗ്രാം - സന്നിധാനം (23), പമ്പ, നിലയ്ക്കല്‍ (20). വാനില കേക്ക് പീസ്-50 ഗ്രാം - സന്നിധാനം (20),പമ്പ, നിലയ്ക്കല്‍ (18). ജാം ബ്രെഡ്- 50 ഗ്രാം - സന്നിധാനം (23),പമ്പ, നിലയ്ക്കല്‍ (20). ദില്‍പസന്ത് പീസ്- 40 ഗ്രാം - സന്നിധാനം (20),പമ്പ, നിലയ്ക്കല്‍ (18). ബനാനാ പഫ്സ് - 90 ഗ്രാം - സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (21).
വെജിറ്റബിള്‍ കട്ലറ്റ് - 50 ഗ്രാം - സന്നിധാനം (17), പമ്പ, നിലയ്ക്കല്‍ (15). ബ്രെഡ് - 350 ഗ്രാം - സന്നിധാനം (35), പമ്പ, നിലയ്ക്കല്‍ (32). ബണ്‍ - 50 ഗ്രാം - സന്നിധാനം (9)പമ്പ, നിലയ്ക്കല്‍ . ക്രീം ബണ്‍ - 80 ഗ്രാം - സന്നിധാനം (23), പമ്പ, നിലയ്ക്കല്‍ (21). വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ - 150 ഗ്രാം - സന്നിധാനം (47), പമ്പ, നിലയ്ക്കല്‍ (45). ബനാന റോസ്റ്റ് ( ഹാഫ് ബനാനാ) - 50 ഗ്രാം - സന്നിധാനം (15), പമ്പ, നിലയ്ക്കല്‍ (13). വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ് /ചപ്പാത്തി 1 എണ്ണം) - 150 ഗ്രാം - സന്നിധാനം (62), പമ്പ, നിലയ്ക്കല്‍ (60). വെജിറ്റബിള്‍ സമോസ-60 ഗ്രാം - സന്നിധാനം (14),പമ്പ, നിലയ്ക്കല്‍ (12). ബ്രെഡ് സാന്‍വിച്ച് (2 പീസ്) - 60 ഗ്രാം - സന്നിധാനം (23),പമ്പ, നിലയ്ക്കല്‍ (21). ആലൂപറാത്ത (2 പീസ്)-50 ഗ്രാം- സന്നിധാനം (50), പമ്പ, നിലയ്ക്കല്‍ (46). പുലാവ്- 350 ഗ്രാം- സന്നിധാനം (70), പമ്പ, നിലയ്ക്കല്‍ (68).
ജ്യൂസുകളുടെ ഇനം, അളവ്, സ്ഥലം (വില )എന്ന ക്രമത്തില്‍ ചുവടെ
ലെമണ്‍ ജ്യൂസ് (210 മില്ലി): സന്നിധാനം- (21), പമ്പ/നിലയ്ക്കല്‍- (21), ഇതരസ്ഥലങ്ങള്‍ (20). ആപ്പിള്‍ ജ്യൂസ് (210മില്ലി): സന്നിധാനം- (55), പമ്പ/നിലയ്ക്കല്‍- (54), ഇതരസ്ഥലങ്ങള്‍ (52).ഓറഞ്ച് ജ്യൂസ് (210 മില്ലി): സന്നിധാനം- (55), പമ്പ/നിലയ്ക്കല്‍- (48), ഇതരസ്ഥലങ്ങള്‍ (47).
പൈനാപ്പിള്‍ ജ്യൂസ് (210 മില്ലി): പമ്പ/നിലയ്ക്കല്‍- (48) ഇതരസ്ഥലങ്ങള്‍ (41). മുന്തിരി ജ്യൂസ് (210 മില്ലി): സന്നിധാനം- (55), പമ്പ/നിലയ്ക്കല്‍- (48), ഇതരസ്ഥലങ്ങള്‍ (41). തണ്ണിമത്തന് ജ്യൂസ് (210 മില്ലി): സന്നിധാനം- (43), പമ്പ/നിലയ്ക്കല്‍- (32), ഇതരസ്ഥലങ്ങള്‍ (31). കരിക്ക് : സന്നിധാനം- (45), പമ്പ/നിലയ്ക്കല്‍- (40), ഇതരസ്ഥലങ്ങള്‍ (36). നാരാങ്ങ സോഡ( 210 എം.എല്‍): സന്നിധാനം- (24) പമ്പ/നിലയ്ക്കല്‍- (21) ഇതരസ്ഥലങ്ങള്‍ (20), ബ്ലാക്ക് ടീ(ടീ ബാഗ് 90 മില്ലി): സന്നിധാനം- (11), പമ്പ/നിലയ്ക്കല്‍- (10).
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications