ശബരിമല തീർത്ഥാടനം: ഭക്തർ ഒഴിഞ്ഞതോടെ സന്നിധാനത്തെ ആഴിയുമണഞ്ഞു, അപൂർവ്വമെന്ന് ഭക്തർ!!
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പ്രധാനപ്പെട്ട കാഴ്ചയാണ് കത്തിജ്വലിച്ച് നിൽക്കുന്ന ആഴി. അഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയിൽ ഒരു പകുതിയാണ് തീർത്ഥാടകർ ആഴിയിലേക്ക് എറിയുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ശബരിമല ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ ആഴിയും അണഞ്ഞ നിലയിലാണുള്ളത്. എല്ലാ വർഷവും തീർത്ഥാടന കാലത്ത് ആളി ജ്വലിച്ചിരുന്ന ആഴിയാണ് ഇത്തവണ അണഞ്ഞുപോയിട്ടുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടും: പി മോഹനന്
മുൻകാലങ്ങളിൽ തുടർച്ചയായി ഭക്തർ നെയ്ത്തേങ്ങയുടെ പകുതി ആഴിയിൽ സമർപ്പിക്കുന്നതാണ് കെടാതെ കത്തി നിൽക്കാൻ സഹായിച്ചിരുന്നത്. എന്നാൽ ഇക്കുറി തീർത്ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ആഴിയും അണഞ്ഞുപോയി. ഒരു ദിവസം ആയിരം പേർക്ക് മാത്രമാണ് ശബരിമലയിൽ പ്രവേശിക്കാൻ അനുമതിയുള്ളത്.

മുൻവർഷങ്ങളിലേത് പോലെ ഇക്കുറിയും വൃശ്ചികത്തലേന്ന് ആഴിയിൽ ദീപം പകർന്നിരുന്നുവെങ്കിലും തുടർച്ചയായി ഭക്തരെത്തത്താതിനാലും തുടർച്ചയായി നെയ്ത്തേങ്ങൾ അർപ്പിക്കാത്തതിനാലും ആഴി അണയുകയായിരുന്നു. ആഴിയിൽ നിന്നുള്ള ചൂടേറ്റ് തളർന്ന ആൽമരം കൂടുതൽ ഊർജ്ജസ്വലതയോടെ നിൽക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളതിനാലും സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാലും സംസ്ഥാനത്തിനകത്തുനിന്നും അതിർത്തി കടന്നുമെത്തുന്ന ഭക്തരിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.