പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: ഇന്നും നാളെയും രണ്ടായിരം പേര്‍ക്ക് പ്രവേശനം, സംഖ്യ വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ്

Google Oneindia Malayalam News

ശബരിമല: ശബരിമലയില്‍ ഇന്നും നാളെയും പ്രവേശനം അനുവദിക്കുന്നത് രണ്ടായിരം പേര്‍ക്ക്. കൊവിഡ് നിയന്ത്രണങ്ങലെ തുടര്‍ന്ന് ഈ മണ്ഡല-മകരവിളക്ക് സീസണില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത്തരത്തില്‍ 2000 പേര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ആദ്യ ദിവസമായിരുന്നു ഇന്ന്. അതേസമയം, നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യ വകുപ്പുമായി കൂടി ആലോചിച്ച്‌ കൂടുതല്‍ തീര്‍ഥാടകരെ ദര്‍ശനത്തിന്‌ അനുവദിക്കണമെന്ന്‌ ദേവസ്വം പ്രസിഡന്റ്‌ എന്‍ വാസു മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. 5000 തീര്‍ത്ഥാടകരെ വരെ അനുവദിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം.

നിലവിലെ ഒരുക്കങ്ങളിലൂടെ തന്നെ കൂടുതല്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിലയിരുത്തല്‍. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ ആശുപത്രികളില്‍ 24 മണിക്കൂര്‍ കാഷ്വാലിറ്റി, ലാബ്, ഫാര്‍മസി സൗകര്യങ്ങള്‍, പമ്പയിലും സന്നിധാനത്തും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുളള ഐ.സി.യു സൗകര്യങ്ങള്‍, പമ്പ, നിലയ്ക്കല്‍, സന്നിധാനം ആശുപത്രികളില്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ സേവനം, പമ്പ, നിലയ്ക്കല്‍, സന്നിധാനം ആശുപത്രികളില്‍ കാര്‍ഡിയോളജിസ്റ്റ്, ഓര്‍ത്തോ എന്നിവരുടെ സേവനം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

 sabarimalaa

പമ്പ മുതല്‍ സന്നിധാനം വരെയുളള സ്വാമി അയ്യപ്പന്‍ റോഡില്‍ അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകള്‍, ഓക്സിജന്‍ സിലിണ്ടര്‍, നെബുലൈസര്‍ തുടങ്ങിയ ഉപകരണങ്ങളും, നേഴ്സുമാരുടെ സേവനവും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ചരല്‍മേട് ആശുപത്രിയില്‍ 24 മണിക്കൂര്‍ വൈദ്യസഹായം ലഭിക്കും. നിലക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രാവിലെ മൂന്നു മുതല്‍ ഏഴ് വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ച് വരെയും കോവിഡ് ടെസ്റ്റിനുളള വാക്കിംഗ് സ്‌ക്രീനിംഗ് കിയോസ്‌ക് (വിസ്‌ക്) സൗകര്യം, കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി മൂന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ശബരിമല നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സേവനം എന്നിവയുമാണ് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.

പിജെ ജോസഫ് പെരുവഴിയിൽ, പാർട്ടിയില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രർ, അന്തം വിട്ട് യുഡിഎഫ്പിജെ ജോസഫ് പെരുവഴിയിൽ, പാർട്ടിയില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രർ, അന്തം വിട്ട് യുഡിഎഫ്

സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംവിധാനങ്ങളുണ്ട്. സന്നിധാനത്ത് എത്തുമ്പോള്‍ മുതല്‍ വലിയ നടപ്പന്തല്‍, ലോവര്‍ തിരുമുറ്റം, അപ്പര്‍ തിരുമുറ്റം, മാളികപ്പുറം, പ്രസാദം കൗണ്ടറുകള്‍, അന്നദാന മണ്ഡപം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിനുള്ള മാര്‍ക്കിംഗ് നടത്തിയിട്ടുണ്ട്. അണു നശീകരണത്തിന്റെ ഭാഗമായി വലിയ നടപ്പന്തലിന്റെ തുടക്കത്തില്‍ ശുദ്ധജലം ഉപയോഗിച്ച് കാല്‍ കഴുകുന്നതിനുള്ള സംവിധാനവും ശേഷം സാനിറ്റെസര്‍ ഉപയോഗിച്ച് ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ നടക്കുന്ന സ്ഥലങ്ങളായ വലിയ നടപ്പന്തല്‍, ലോവര്‍ തിരുമുറ്റം, അപ്പര്‍ തിരുമുറ്റം, മാളികപ്പുറം, മാളികപ്പുറം തിരുമുറ്റം, ഫ്‌ലൈഓവര്‍, എന്നിവിടങ്ങളില്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് അണുവിമുക്തമാക്കും.

അമിത് ഷാ തമിഴ്‌നാട്ടില്‍ കാലുകുത്തി, പിന്നാലെ മുന്‍ ഡിഎംകെ നേതാവ് ബിജെപിയില്‍, അളഗിരിയെ കണ്ടേക്കും!!അമിത് ഷാ തമിഴ്‌നാട്ടില്‍ കാലുകുത്തി, പിന്നാലെ മുന്‍ ഡിഎംകെ നേതാവ് ബിജെപിയില്‍, അളഗിരിയെ കണ്ടേക്കും!!

English summary
Sabarimala Pilgrimage: Admission for 2,000 people today and tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X