ശബരിമല തീര്‍ഥാടനം: റോഡുകളുടെ വികസനം അത്യാവശ്യമെന്ന് ആന്റോ ആന്റണി എംപി
പത്തനംതിട്ട: ശബരിമല തീര്‍ഥാടന സമയത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ഇലവുങ്കല്‍ ജംഗ്ഷനില്‍ റോഡിനു വീതി കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് ആന്റോ ആന്റണി എം.പി. എത്ര മരങ്ങള്‍ വെട്ടിമാറ്റണണെന്ന കണക്കും എത്രത്തോളം വനപ്രദേശം റോഡിനായി ഉപയോഗിക്കേണ്ടി വരും എന്നതിനേപ്പറ്റിയും പുതിയ രൂപരേഖയില്‍ ഉള്‍പ്പെടുത്തണം. ഇത് അനുസരിച്ച് എത്ര ഇരട്ടിയോളം മരങ്ങള്‍ വച്ചുപിടിപ്പിക്കാനാകുമെന്നതും പകരമായി എത്രത്തോളം റവന്യൂ ഭൂമി വനംവകുപ്പിനായി നല്‍കണമെന്നതും അറിയാന്‍ സാധിക്കും. ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പ വരെയുള്ള റോഡില്‍ നാലുവരി പാത ആവശ്യമാണ്. ശബരിമല ബൈ പാസുമായി ബന്ധപ്പെട്ട റോഡായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇതിനായി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത 183-എയില്‍ ഭരണിക്കാവ് മുതല്‍ മുണ്ടക്കയം വരെയുള്ള റോഡിന്റെയും ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പ വരെയുള്ള റോഡിന്റെയും വികസനത്തിന്റെ രുപരേഖയുടെ തീരുമാനത്തിനായി ജനപ്രതിനിധികള്‍ പങ്കെടുത്ത പബ്ലിക് കണ്സള്ട്ടേഷന് യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. അതേസമയം, പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍ റിംഗ് റോഡ് വരെ എത്തുന്നിടത്ത് എല്‍വേറ്റഡ് ഹൈവേ ആവശ്യമെന്ന് യോഗത്തിന് നേതൃത്വം നല്കിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും യോഗത്തില്വ്യക്തമാക്കി. ദേശീയപാത 183-എയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പുതുക്കിയ രൂപരേഖ സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

റോഡ് പണിയുമ്പോള്‍ റോഡ് സുരക്ഷയാണ് പ്രധാനമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. നിലവിലുള്ള റോഡിന്റെ സാഹചര്യത്തില്‍ നിന്നും കൂടുതല്‍ പഠിച്ച് രൂപരേഖയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓമല്ലൂര്‍ ബൈപ്പാസിന്റെ ഭാഗമായി വരുന്ന പ്രദേശത്ത് പഴയ കടത്തുകടവിലൂടെ പുതിയ പാലം നിര്‍മിക്കുന്നത് അഭികാമ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. പത്തനംതിട്ട നഗരത്തിലെ റോഡ് നിര്‍മാണത്തിന്റെ രൂപരേഖ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദിപ് കുമാര്‍, കൊല്ലം എന്‍.എച്ച് ഡിവിഷന് ഇഇ കെ.എ ജയ, ഡെപ്യൂട്ടി ഇഇ ഷീജ തോമസ്, കൊല്ലം എന്‍.എച്ച് ബൈപ്പാസ് സബ്ഡിവിഷന് എഇഇ ജി.എസ്. ജ്യോതി, എന്‍.എച്ച് ഡിവിഷന് എഇ രാഖി എം. ദേവ്, എന്‍.എച്ച് ബൈപ്പാസ് സബ്ഡിവിഷന് എഇ അനുപ്രിയ, കൊട്ടാരക്കര എന്‍.എച്ച് സെക്ഷന്‍ എഇ കീര്‍ത്തി, കിറ്റ്കോ ജനറല്‍ മാനേജര്‍ പ്രമോദ്, എസ്.ടിയു.പി കണ്‍സ്ട്രക്ഷന്‍ മാനേജര്‍ സുനില്‍ തോമസ്, എസ്.ടിയു.പി ഡിസൈന്‍ എഞ്ചിനീയര്‍മാരായ അനിരുപണ് ചാറ്റര്‍ജി, സൗരവ് ചാറ്റര്‍ജി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിക്കണമെന്ന് ഇന്ന് തന്നെ വിളിച്ചു ചേര്‍ക്കപ്പെട്ട ജില്ലാ വികസന സമിതി യോഗത്തില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചത്. പറക്കോട്-കൊടുമണ്‍, ഇവി റോഡ് ഉള്‍പ്പെടെയുള്ള നിരത്തുകളുടെ നവീകരണം വൈകുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിനു പരിഹാരം കാണുന്നതിന് വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് നിരത്ത് വിഭാഗം, കിഫ്ബി പ്രതിനിധികളുടെ യോഗം കളക്ടറേറ്റില്‍ ചേരുന്നതിനും ഡെപ്യുട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.
പറന്തല്‍ വലിയതോട്, പന്തളം സിഎം ആശുപത്രിക്ക് എതിര്‍വശത്തെ തോട്, പന്തളം തെക്കേക്കര പഞ്ചായത്തിലെ തോലൂഴം പ്രദേശത്തെ തോട് എന്നിവ നിറഞ്ഞ് സമീപത്തെ വീടുകളില്‍ വെള്ളം കയറുന്നതിന് പരിഹാരമായി ആഴം കൂട്ടി സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കണം. ഏഴംകുളം പഞ്ചായത്തിലെ കരിഞ്ചേറ്റില്‍ പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം. അറുകാലിക്കല്‍ ഗവ. എല്‍പിഎസ്, ഇളങ്ങമംഗലം ഗവ. എല്‍പിഎസ്, അറന്തകുളങ്ങര ഗവ. എല്‍പിഎസ്, ബിഎച്ച്എസ് അടൂര്‍, ജിഎച്ച്എസ് അടൂര്‍ എന്നിവിടങ്ങളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തിയാക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications