പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമ തീര്‍ത്ഥാടനം; ആളുകളുടെ എണ്ണം സംബന്ധിച്ച് ബോര്‍ഡും ആരോഗ്യം വകുപ്പും തര്‍ക്കത്തില്‍

Google Oneindia Malayalam News

തിരുവല്ല: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഒരുങ്ങുന്ന ശബരിമലയില്‍ ആരോഗ്യ വകുപ്പും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ ഭിന്നത. കൊവിഡ് ആരോഗ്യ പ്രോട്ടോക്കോള്‍ സംബന്ധിച്ചാണ് ബോര്‍ഡും ആരോഗ്യ വകുപ്പും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം. ഒരു ദിവസം 5000 വരെ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് അവര്‍ മുന്നോട്ട് വെച്ചത്.

 sabarimala-

എന്നാല്‍ തീര്‍ത്ഥാടകരുടെ സഖ്യ ഇതില്‍ നിന്നും ഉയര്‍ത്തണമെന്നുള്ള നിലപാടണ് ദേവസ്വം ബോര്‍ഡിനുള്ളത്. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. നിയന്ത്രിതമായ തോതില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന്‍റെ ട്രയല്‍ റണ്‍ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ നടന്നേക്കും. തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജോസഫിന്‍റെ പ്രതീക്ഷയ്ക്ക് തടയിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്ത് മാത്രം 7 സീറ്റ് പ്രതീക്ഷിച്ച് ജോസും ഇടതുംജോസഫിന്‍റെ പ്രതീക്ഷയ്ക്ക് തടയിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്ത് മാത്രം 7 സീറ്റ് പ്രതീക്ഷിച്ച് ജോസും ഇടതും

Recommended Video

cmsvideo
കേരള: ശബരിമല മണ്ഡല തീർത്ഥാടനം; ദേവസ്വം ബോർഡും ആരോഗ്യ വകുപ്പും തമ്മിൽ ഭിന്നത രൂക്ഷം

ഇത്തവണ വെർച്വൽ ക്യൂ വഴി മാത്രമേ പ്രവേശനമുണ്ടാകൂ. നിലയ്ക്കലില്‍ നിന്നും ആന്‍റിജന്‍ പരിശോധനയക്ക് ശേഷമാവും ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുക. ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. ഭക്തരെ വിരിവയ്‌ക്കാനും സന്നിധാനത്ത്‌ താമസിക്കാനും അനുവദിക്കില്ല. ഇതിനായി നിലയ്ക്കലില്‍ പ്രത്യേക സൗകര്യം ഏര്‍പ്പാടാക്കും. അന്നദാനം എങ്ങനെ നടത്തണമെന്നതുസംബന്ധിച്ച്‌ ആലോചന നടക്കുവാണ്.

English summary
Sabarimala Pilgrimage; board and health department are in dispute over the number of people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X