പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീര്‍ത്ഥാടനം; ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഭക്തരും ദര്‍ശനത്തിന് എത്തുന്നില്ല

Google Oneindia Malayalam News

ശബരിമല: ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറന്ന് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ഭക്തരില്‍ കൂടുതല്‍ പേരും എത്തിയില്ല. ആദ്യ ദിവസം 151 പേരും രണ്ടാം ദിവസം 182 പേരും കഴിഞ്ഞ ദിവസം വരെ 97 പേരും മാത്രമാണ് ദര്‍ശനത്തിനെത്തിയത്. ദിവസവും 25 പേരെന്ന ക്രമത്തില്‍ 5 ദിവസം ആകെ 1250 തീര്‍ത്ഥാടകര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി അനുമതി നല്‍കിയത്. ദര്‍ശനത്തിനായി എത്തിയവരില്‍ കൂടുതല്‍ പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

sabarimala

Recommended Video

cmsvideo
കേരളം ;ശബരിമല തീർത്ഥാടനം;ബുക്ക് ചെയ്ത ഭക്തരും ദർശനത്തിന് എത്തുന്നില്ല

അതേസമയം, ഞായരാഴ്ച എത്തിയ ഒരു തീര്‍ത്ഥാടകന് നിലയ്ക്കലില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശം.

അതേസമയം, തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ ( 21.10.20)ന് അടയ്ക്കും. 5 മണിക്ക് നടതുറക്കും. 7.30 ന് ഉഷപൂജ, 12 ന് കലശാഭിഷേകവും തുടര്‍ന്ന് കളഭാഭിഷേകം.12.30 ന് ഉച്ചപൂജ കഴിഞ്ഞ് 12.45 ന് ക്ഷേത്രനട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് തിരു നട തുറക്കും. 6.30ന് ദീപാരാധന.7 മണിക്ക് പടിപൂജ.8 ന് അത്താഴപൂജ .പൂജ കഴിഞ്ഞ് 8.30 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബര്‍ 12ന് വൈകുന്നേരം 5 ന് ക്ഷേത്രനട തുറക്കും.13 ന് പൂജകള്‍ പൂര്‍ത്തിയാക്കി തിരുനട അടയ്ക്കും. പിന്നെ 15 ന് ആണ് - മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറക്കുന്നത്. ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും 15 ന് നടക്കും.

'സത്യമാകാനിടയില്ല, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല'; എ ജയശങ്കർ'സത്യമാകാനിടയില്ല, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല'; എ ജയശങ്കർ

'ഊതിപ്പെരുപ്പിച്ചു', തെറിവിളിയും പരിഹാസവും കനത്തതോടെ മറുപടിയുമായി ഗായകൻ വിജയ് യേശുദാസ്'ഊതിപ്പെരുപ്പിച്ചു', തെറിവിളിയും പരിഹാസവും കനത്തതോടെ മറുപടിയുമായി ഗായകൻ വിജയ് യേശുദാസ്

'ഐറ്റം' പരാമര്‍ശം നിര്‍ഭാഗ്യകരം, ഭാഷ വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ല; കമല്‍നാഥിനെതിരെ രാഹുല്‍ ഗാന്ധി'ഐറ്റം' പരാമര്‍ശം നിര്‍ഭാഗ്യകരം, ഭാഷ വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ല; കമല്‍നാഥിനെതിരെ രാഹുല്‍ ഗാന്ധി

'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ

English summary
Sabarimala pilgrimage; Devotees who book online do not reach the darshan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X