ശബരിമല തീര്‍ഥാടനം: ഭക്ഷണത്തിന്റെ വിലനിലവാരം നിശ്ചയിച്ചു, ലംഘിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍
പത്തനംതിട്ട: 2021-22 ലെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ കൂടാതെ പത്തനംതിട്ട ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വിലനിലവാരം പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പുറപ്പെടുവിച്ച് ഉത്തരവായി. ഈ സ്ഥലങ്ങളിലേയും തീര്‍ഥാടന പാതകളിലേയും ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം വിലവിവര പട്ടിക അഞ്ച് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ അമിത വില, തൂക്കക്കുറവ് തുടങ്ങിയ ചൂഷണത്തിന് ഇരയാകാതിരിക്കുന്നതിനാണ് ഇങ്ങനെ നിഷ്‌കര്‍ഷിച്ചിട്ടുളളത്. ഇപ്രകാരം വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി ഉള്‍പ്പെടെയുള്ള കര്‍ശന സ്വീകരിക്കും. സാധനത്തിന് നിശ്ചയിച്ച് പ്രസിദ്ധീകരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുകയോ നിശ്ചയിക്കപ്പെട്ട അളവില്‍ കുറവ് വരുത്തുകയോ ചെയ്യുന്ന പക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ ഇനവിവരം, അളവ്, സ്ഥലം ബ്രായ്ക്കറ്റില്‍ വില എന്ന ക്രമത്തില്‍ ചുവടെ:

ചായ 150 മില്ലി: സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). കാപ്പി 150 മില്ലി:സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). കടുംകാപ്പി / കടുംചായ 150 മില്ലി: സന്നിധാനം (10 രൂപ), പമ്പ,നിലയ്ക്കല്‍ (9 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (9 രൂപ). ചായ/കാപ്പി(മധുരം ഇല്ലാത്തത്) 150 മില്ലി: സന്നിധാനം (11 രൂപ), പമ്പ, നിലയ്ക്കല്‍ (10 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി) ബ്രൂ/നെസ്‌കഫെ /ബ്രാന്‍ഡഡ്) 150 മില്ലി: സന്നിധാനം (18 രൂപ), പമ്പ,നിലയ്ക്കല്‍ (16 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (16 രൂപ). ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി) ബ്രൂ/നെസ്‌കഫെ/കാഫിഡെ /ബ്രാന്‍ഡഡ്) 200 മില്ലി: സന്നിധാനം (22 രൂപ), പമ്പ,നിലയ്ക്കല്‍ (20 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (20 രൂപ). ബോണ്‍വിറ്റ / ഹോര്‍ലിക്‌സ്: 150 മില്ലി സന്നിധാനം (25 രൂപ), പമ്പ,നിലയ്ക്കല്‍ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (24 രൂപ).
പരിപ്പുവട: 40 ഗ്രാം സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഉഴുന്നുവട: 40 ഗ്രാം സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ബോണ്ട: 75 ഗ്രാം സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഏത്തക്കാ അപ്പം (പകുതി ഏത്തക്ക): 50 ഗ്രാം സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ബജി: 30 ഗ്രാം സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഇഡ്ഢലി (ഒരെണ്ണം) ചട്്‌നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം: സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ).
ചപ്പാത്തി(ഒരെണ്ണം) 40 ഗ്രാം: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). പൂരി(ഒരെണ്ണം, മസാല ഉള്‍പ്പെടെ): 40 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (11 രൂപ). പൊറോട്ട(ഒരെണ്ണം) 50 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). പാലപ്പം 50 ഗ്രാം: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഇടിയപ്പം 50 ഗ്രാം: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). നെയ്‌റോസ്റ്റ് 150 ഗ്രാം: സന്നിധാനം (45 രൂപ), പമ്പ,നിലയ്ക്കല്‍ (43 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (40 രൂപ). മസാലദോശ 200 ഗ്രാം: സന്നിധാനം (52 രൂപ), പമ്പ,നിലയ്ക്കല്‍ (46 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (45 രൂപ). പീസ് കറി 100 ഗ്രാം: സന്നിധാനം (30 രൂപ), പമ്പ,നിലയ്ക്കല്‍ (29 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (28 രൂപ). കടലകറി 100 ഗ്രാം: സന്നിധാനം (30 രൂപ), പമ്പ,നിലയ്ക്കല്‍ (28 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (26 രൂപ).
കിഴങ്ങ് കറി 100 ഗ്രാം: സന്നിധാനം (29 രൂപ), പമ്പ,നിലയ്ക്കല്‍ (27 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (26 രൂപ). ഉപ്പുമാവ് 200 ഗ്രാം: സന്നിധാനം (27 രൂപ), പമ്പ,നിലയ്ക്കല്‍ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (22 രൂപ) ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍): സന്നിധാനം (70 രൂപ), പമ്പ,നിലയ്ക്കല്‍ (68 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (65 രൂപ). ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍): സന്നിധാനം (70 രൂപ), പമ്പ,നിലയ്ക്കല്‍ (68 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (65 രൂപ). ആന്ധ്രാ ഊണ്: സന്നിധാനം (72 രൂപ), പമ്പ,നിലയ്ക്കല്‍ (69 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (66 രൂപ). വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം: സന്നിധാനം (70 രൂപ), പമ്പ,നിലയ്ക്കല്‍ (68 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (65 രൂപ). കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 മില്ലി: സന്നിധാനം (38 രൂപ), പമ്പ,നിലയ്ക്കല്‍ (34 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (32 രൂപ).
കപ്പ 250 ഗ്രാം: സന്നിധാനം (35 രൂപ), പമ്പ,നിലയ്ക്കല്‍ (32 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (30 രൂപ). തൈര് സാദം: സന്നിധാനം (50 രൂപ), പമ്പ,നിലയ്ക്കല്‍ (47 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (45 രൂപ). നാരങ്ങാ സാദം: സന്നിധാനം (48 രൂപ), പമ്പ,നിലയ്ക്കല്‍ (45 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (44 രൂപ). തൈര് (ഒരു കപ്പ്):സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ ( 12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ).
വെജിറ്റബിള്‍ കറി 100 ഗ്രാം: സന്നിധാനം (25 രൂപ), പമ്പ,നിലയ്ക്കല്‍ (23 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (22 രൂപ). ദാല്‍ കറി 100 ഗ്രാം: സന്നിധാനം (25 രൂപ), പമ്പ,നിലയ്ക്കല്‍ (23 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (22 രൂപ). റ്റൊമാറ്റോ ഫ്രൈ 125 ഗ്രാം: സന്നിധാനം (35 രൂപ), പമ്പ,നിലയ്ക്കല്‍ (34 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (30 രൂപ). പായസം 75 മില്ലി:സന്നിധാനം (16 രൂപ), പമ്പ,നിലയ്ക്കല്‍ (14 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (13 രൂപ). ഒനിയന്‍ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (60 രൂപ), പമ്പ,നിലയ്ക്കല്‍ (54 രൂപ) ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (50 രൂപ). റ്റൊമാറ്റോ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (58 രൂപ), പമ്പ,നിലയ്ക്കല്‍ (53 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (50 രൂപ).












Click it and Unblock the Notifications