88 പ്രശ്നബാധിത പന്നികളെ മാറ്റി: ശബരിമലയിൽ പൂർണ്ണ സജ്ജമായി വനം വകുപ്പും
പത്തനംതിട്ട: ശബരിമലയിൽ വിവിധ വകുപ്പുകളുടെ ശുചിത്വ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പരിശീലന പരിപാടി സന്നിധാനത്തിന് സമീപമുള്ള വനംവകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ സംഘടിപ്പിച്ചു.
തേക്കടി എക്കോളജിസ്റ്റ് ഡോ രമേശ്, വന്യ ജീവി ഫോട്ടോഗ്രാഫർസി. സുനിൽ കുമാർ എന്നിവർ ക്ലാസ്സ് നൽകി.
മകര മണ്ഡലവിളക്ക് ഒരുക്കങ്ങൾ എല്ലാം വനം കുപ്പ് പൂർത്തീകരിച്ചു. പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ പമ്പാ റേഞ്ചിന്റെ പരിധിയിലാണ് ശബരിമല ക്ഷേത്രവും പരിസരവും സ്ഥിതിചെയ്യുന്നത്. ഫോറസ്റ്റിന്റെ അധികാരപരിധിയിൽ വരുന്ന രണ്ട് കാനന പാതകളാണ് ശബരിമലയിൽ എത്താൻ കഴിയുന്ന സത്രം, അഴുതക്കടവ് എന്നിവ. ഈ രണ്ടു പാതയിലും അയ്യപ്പഭക്തരുടെ സുരക്ഷ മുൻനിർത്തി എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പമ്പ-കാനനപാതയിൽ അഴുതകടവ്, കല്ലിടാംകുന്ന്, വെള്ളാരംചെറ്റ, വള്ളിത്തോട്, പുതുശ്ശേരി, കരിമല ചെറിയാനവട്ടം, വലിയാനവട്ടം എന്നീ എട്ടു താവളങ്ങളിൽ അയ്യപ്പഭക്തർക്ക് കിടക്കാനുള്ള വിരികളും മറ്റു സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വന്യമൃഗ സാന്നിധ്യ മറിയാൻ നിരീക്ഷണ ക്യാമറകൾ, 150 ലധികം ഇക്കോ ഗാർഡുകൾ എന്നിവയുമുണ്ട്. 88 പ്രശ്നബാധിത പന്നികളെ മാറ്റിയിട്ടുണ്ട്.
75 ഫോറസ്റ്റ് പരിശീലനാർഥികളെയും വിന്യസിച്ചിട്ടുണ്ട്.
ഡ്യൂട്ടി മജിസ്ട്രേറ്റ് പ്രമോദ്, പത്തനംതിട്ട വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ കെ. വി ഹരികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ദിനേശ് കുമാർ, പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി അജികുമാർ, സന്നിധാനം എസ്എഫ്ഓ രാജീവ് രഘുനാഥ്, കൺസർവേഷൻ ബയോളജിസ്റ്റ് ഡോ രമേഷ്, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ടയില്‍ മദ്യനിരോധനം
ചക്കുളത്ത്കാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ പൊങ്കാല മഹോത്സവം നടക്കുന്ന ക്ഷേത്രപരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭ, കോഴഞ്ചേരി റോഡ്, മുത്തൂര്‍, ചെങ്ങന്നൂര്‍ പന്തളം, പൊടിയാടി, കടപ്ര, മാന്നാര്‍, നിരണം, കുറ്റൂര്‍, പെരിങ്ങര, പൊങ്കാല അര്‍പ്പിക്കപ്പെടുന്ന മറ്റ് പൊതുനിരത്തുകളിലും കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരം 26 നു വൈകുന്നേരം അഞ്ചു മുതല്‍ 27 നു ആറു വരെ ബാറുകളും കള്ളു ഷാപ്പുകളും വിദേശമദ്യഷാപ്പുകളും ഉള്‍പ്പെടെയുള്ള എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചും കടകള്‍ അടച്ചും സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ ഷിബു ഐ എ എസ് ഉത്തരവായി.












Click it and Unblock the Notifications