Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തീർത്ഥാടനം: കാനനപാത അടച്ചിട്ടതോടെ വിജനമായി ശരംകുത്തി

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനായി പ്രതിവർഷം നിരവധിപേരാണ് കാനനപാതയിലൂടെ ശബരിമലയിലെത്തുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തോടെ നീലിമല കാനന പാട അടച്ചിട്ടതോടെ തീർത്ഥാടകരില്ലാതെ ശരംകുത്തിയും പരിസരവും. മലകയറിയെത്തുന്ന ഭക്തർ ശരംകുത്തിയിൽ നാളികേരമുടച്ചാണ് ദർശനത്തിന് സന്നിധാനത്തേക്ക് എത്തിയിരുന്നത്. പമ്പാ സ്നാനം കഴിഞ്ഞ് നീലിമല കയറി ശബരീപീഠവും കടന്നാണ് സന്നിധാനത്തെത്താറുള്ളത്.

ശബരിമല ദർശനം നടത്തുന്നത് പോലെ പുണ്യമായി കരുതുന്നതാണ് ഇവിടങ്ങൾ സന്ദർശിക്കുന്നതും. കൊവിഡ് വ്യാപനം മൂലം മലകയറ്റവും സ്വാമി അയ്യപ്പൻ റോഡിലൂടെയാക്കിയിട്ടുണ്ട്. എന്നാൽ ഇതോടെ പരമ്പരാഗത പാത ആളൊഴിഞ്ഞ നിലയിലാണുള്ളത്. തങ്ക അങ്കിക്കും തിരുവാഭരണ ഘോഷയാത്രയ്ക്കും ദേവസ്വം ബോർഡ് സ്വീകരണം നൽകുന്നത് ശരംകുത്തിയിൽവെച്ചാണ്. ഇപ്പോൾ മാസങ്ങൾക്ക് മുമ്പ് ശബരിമലയിലെത്തിയ ഭക്തന്മാർ സ്ഥാപിച്ച ശരക്കോലുകൾ മാത്രമാണുള്ളത്.

 sabarimala-4-

അതേ സമയം ഇത്തവണ ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാത തുറന്നേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തിരുവാഭരണ ഘോഷയാത്രക്കുള്ള വരവേൽപ്പ് ഇത്തവണ ആഘോഷ പ്രകാരം നൽകിയേക്കുമെന്നാണ് ദേവസ്വം ബോർഡ് അധികൃതർ നൽകുന്ന വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+