പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീര്‍ത്ഥാടനം: പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ(16) രാവിലെ 9.30ന് ശബരിമല സന്നിധാനത്ത് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് നിര്‍വഹിക്കും. പുണ്യം പൂങ്കാവനം പദ്ധതിയുടെ വെബ്സൈറ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ഉദ്ഘാടനം ചെയ്യും. നിരവധി വ്യക്തികള്‍ ഓണ്‍ലൈനായും നേരിട്ടും ചടങ്ങില്‍ പങ്കെടുക്കും.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. ശബരിമല മേല്‍ശാന്തി ജയരാജ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി റെജികുമാര്‍ നമ്പൂതിരി, പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ ഐ.ജി പി. വിജയന്‍, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി ശാന്ത ഷീലാ നായര്‍.

congress

Recommended Video

cmsvideo
കേരളം; ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; വെജിറ്റേറിയന്‍ ഭക്ഷണ വില നിശ്ചയിച്ച് ഉത്തരവായി

സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ എന്നിവരും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംബശങ്കര്‍ സ്വാമി, വൈദ്യനാഥന്‍ സ്വാമി, രവിചന്ദ്രന്‍ സ്വാമി (തമിഴ്നാട്), കൃഷ്ണപ്പ സ്വാമി, ശേഖര്‍ജി സ്വാമി (കര്‍ണാടക), രമണ റെഡ്ഢി (തെലങ്കാന), ലക്ഷ്മണ്‍ സ്വാമി (ആന്ധ്രപ്രദേശ്), ബാബു പണിക്കര്‍ എന്നിവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കും.

അമ്മയ്ക്കും മകനും നിന്ന് തിരിയാന്‍ നേരമില്ല, 2 പേരും സ്ഥാനാര്‍ത്ഥികള്‍, കളം പിടിക്കാന്‍ ബിജെപി!!അമ്മയ്ക്കും മകനും നിന്ന് തിരിയാന്‍ നേരമില്ല, 2 പേരും സ്ഥാനാര്‍ത്ഥികള്‍, കളം പിടിക്കാന്‍ ബിജെപി!!

English summary
Sabarimala Pilgrimage: inauguration of the Punyam Poonkavanam project will take place tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X