പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിലെ വരുമാനം കുത്തനെ ഇടിഞ്ഞു: ദേവസ്വം ബോർഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ഇതുവരെ ലഭിച്ചത് 4.07 കോടി

Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരില ക്ഷേത്രം നടതുറന്ന ശേഷം ഇതുവരെ നടവരവായി ലഭിച്ചത് 4.07 കോടി രൂപ മാത്രം. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് ലഭിച്ച വരുമാനത്തിന്റെ അഞ്ച് ശതമാനം പോലുമില്ലെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. 4736383 രൂപയാണ് കഴിഞ്ഞ ദിവസം വരെ നടവരവായി ലഭിച്ചിട്ടുള്ളത്. കാണിക്ക, അപ്പം, അരവണ തുടങ്ങിയവയുടെ വിൽപ്പനയിലൂടെ ലഭിച്ചതാണ് ഈ വരുമാനം. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസം വരെയുള്ള നടവരവ് 82700000 രൂപയാണ്.

മംമ്ത മോഹന്‍ദാസ് അല്ല, സുഹൃത്തുക്കള്‍ വിളിക്കുന്നത് മംമ്ത മോദിയെന്ന് ; കാരണം ആ യാത്രകളെന്ന് നടിമംമ്ത മോഹന്‍ദാസ് അല്ല, സുഹൃത്തുക്കള്‍ വിളിക്കുന്നത് മംമ്ത മോദിയെന്ന് ; കാരണം ആ യാത്രകളെന്ന് നടി

നടതുറന്ന നവംബർ 16 മുതൽ ഡിസംബർ എട്ട് വരെ ഏകദേശം 34000 പേർ മാത്രമാണ് ശബരിമല ക്ഷേത്രത്തിൽ വിർച്വൽ ക്യൂ വഴി ദർശനം നടത്തിയിട്ടുള്ളത്. മണ്ഡലകാലം ആരംഭിച്ച് ഡിസംബർ രണ്ട് വരെ തിങ്കൾ മുതൽ വെള്ളിവരെ ദിവസേന 1000 പേർ വീതയും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർ വീതവുമാണ് ദർശനം നടത്തിയിരുന്നത്. തുടർന്ന് ദേവസ്വം ബോർഡിന്റെ ആവശ്യം അനുസരിച്ച് ഡിസംബർ മൂന്ന് മുതൽ ഇത് യഥാക്രമം 2000, 3000 എന്നിങ്ങനെയായി ഉയർത്തി.

 sabarimala33-600-15

ഇതിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. കൂടുതൽ പേരെ പ്രവേശിപ്പിക്കുന്ന കാര്യം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ സന്നിധാനത്ത് മാത്രം 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഏറെ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ വരവ് കുറയാനും ഇത് കാരണമായിട്ടുണ്ട്.

കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ദേവസ്വം ബോർഡിനെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും. അതേ സമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും തങ്ങുന്ന ജീവനക്കാർക്കും കൊവിഡ് പരിശോധന കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ദേവസ്വം ബോർഡ് താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവരുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

മിസ്റ്റർ മോദി, അന്നദാതാക്കൾ തെരുവിൽ സമരം ചെയ്യുമ്പോൾ നിങ്ങൾ കൊട്ടാരം പണിയുന്നു; തുറന്നടിച്ച് കോൺഗ്രസ്മിസ്റ്റർ മോദി, അന്നദാതാക്കൾ തെരുവിൽ സമരം ചെയ്യുമ്പോൾ നിങ്ങൾ കൊട്ടാരം പണിയുന്നു; തുറന്നടിച്ച് കോൺഗ്രസ്

Recommended Video

cmsvideo
ശബരിമലയിൽ മുപ്പത്തിയൊന്നായിരം പേർ ദർശനത്തിനെത്തി;വരുമാനം 3 കോടി കടന്നു

English summary
Sabarimala Pilgrimage: Income during Sabarimala season declines due to Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X