Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തീര്‍ഥാടനം: റാന്നിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍

പത്തനംതിട്ട; ശബരിമല തീഥാടനത്തോട് അനുബന്ധിച്ച് അവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റാന്നി താലൂക്ക് ഓഫീസില്‍ തഹസിദാര്‍ കെ. നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക്തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.
കോവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കടവുകളില്‍ സ്‌നാനം നിയന്ത്രിക്കാന്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കും. ശബരിമല തീഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ വിരിവയ്ക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്രാമപഞ്ചായത്തുകളും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

Sabarimala Pilgrimage

തെരുവ് വിളക്കുകള്‍ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗക്ഷമമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളും കെഎസ്ഇബിയും ചേര്‍ന്ന് നടപടി സ്വീകരിക്കും. പൊതു സ്ഥലങ്ങളും ഇടത്താവളങ്ങളിലെ ശൗചാലങ്ങളും ശുചീകരിക്കുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കും.
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ പേങ്ങാട്ടുകടവില്‍ ചെളിയും പടര്‍പ്പും നീക്കം ചെയ്യുന്നതിനും പടി വൃത്തിയാക്കി കൈവരികള്‍ സ്ഥാപിക്കുന്നതിനും വടശേരിക്കര പഞ്ചായത്തിനെയും ഇറിഗേഷന്‍ വകുപ്പിനെയും ചുമതലപ്പെടുത്തി.

വടശേരിക്കര ബംഗ്ലാകടവ് പാലത്തിന്റെ ഇടതുവശത്തെ കടവ് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇവിടെ സ്‌നാനം അനുവദിക്കില്ല. വടശേരിക്കര പി.ഐ.പി കനാല്‍ പാലത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് കുളിക്കുന്നത് നിയന്ത്രിക്കുന്നതിനും ബാരിക്കേഡും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. കാട്ടാന ശല്യം തടയുന്നതിന് പ്രത്യേക സ്‌ക്വാഡിനെ വനം വകുപ്പ് നിയോഗിക്കും.
വനമേഖലയിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുന്നതിന് ഇക്കോ- ഗാര്‍ഡുകളെ വനം വകുപ്പ് നിയോഗിക്കും. കുടിവെള്ള വിതരണം തടസപ്പെടുന്നില്ലെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും.

Recommended Video

cmsvideo
    കേരളം; ശബരിമല തീർത്ഥാടനം;കേരളത്തിലുള്ളവർക്ക് കോവിഡ് ബാധിച്ചാൽ സൗജന്യ ചികിൽസ

    ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള നടപടികളും ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കാനുള്ള നടപടികളും പോലീസ് വകുപ്പ് സ്വീകരിക്കും. ജില്ലാ കളക്ടര്‍ തയാറാക്കുന്ന വില വിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഉറപ്പു വരുത്തും. കൂടാതെ കടകളിലെ നിയമ ലംഘനങ്ങള്‍ തടയുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. വൈദ്യസഹായവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും. അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും അവശ്യമായ സ്ഥലങ്ങളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും പി.ഡബ്യു.ഡി റോഡ്‌സ് വിഭാഗം നടപടി സ്വീകരിക്കും.

    പി.ഡബ്യു.ഡി റോഡ്‌സ് റാന്നി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ റീന റഷീദ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.ഗണേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ റാന്നി സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ്. ഓമനക്കുട്ടന്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ദിലീപ് ഗോപാല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അയ്യപ്പ സേവാസംഘം പ്രതിനിധി വി.കെ. രാജഗോപാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+