പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആളൊഴിഞ്ഞ് ശബരിമല: സന്നിധാനത്തും കാനനപാതയിലും ഭക്തരില്ല, തിരിച്ചടിയായി കൊവിഡ് വ്യാപനം

Google Oneindia Malayalam News

പത്തനംതിട്ട: കൊവിഡ് കാലത്ത് നിയന്ത്രണങ്ങളോടെ ശബരിമല ദർശനം നടത്താൻ ഭക്തർക്ക് അനുമതി നൽകിയെങ്കിലും തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചതോടെ സന്നിധാനം ആളൊഴിഞ്ഞ നിലയിലാണുള്ളത്. കാനന പാതയുടെ സ്ഥിതിയും മറ്റൊന്നല്ല. നിലവിലെ സാഹചര്യത്തിൽ കാനനപാതയിലുടെ ഒരാൾ പോലും ശബരിമലയിലേക്ക് എത്തുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. നടപ്പന്തലും പതിനെട്ടാം പടിയും പലപ്പോഴും ശൂന്യമാണ്.

 കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക': ബഹുജന കൂട്ടായ്മയുമായി എല്‍ഡിഎഫ് കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക': ബഹുജന കൂട്ടായ്മയുമായി എല്‍ഡിഎഫ്

ശരണമന്ത്രങ്ങൾ കൊണ്ട് നിറയേണ്ട ശബരിമല ഇത്തവണ ആളൊഴിഞ്ഞ നിലയിലാണുള്ളത്. ഓരോ ശബരിമല തീർത്ഥാടന കാലത്തും ആയിരങ്ങൾ ദർശനത്തിനായി ക്യൂ നിന്ന് അയ്യപ്പനെ കണ്ട് മടങ്ങുന്നതാണ് പതിവ്. ഒരിക്കലും ആളൊഴിഞ്ഞ് കാണാത്ത നടപ്പന്തലാണ് ആളുകളില്ലാതെ ശൂന്യമായിട്ടുള്ളത്. പതിനെട്ടാം പടിയിലും ഇതേ അവസ്ഥ തന്നെയാണുള്ളത്.

 kerala-15738

മുൻകാലങ്ങളിൽ തിരക്ക് മൂലം സന്നിധാനത്ത് തൊഴാനെത്തുന്നവർക്ക് അധികനേരെ ഇവിടെ ചെവലഴിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഭക്തരുടെ തിരക്കില്ലാത്തതിനാൽ മലകയറിയെത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സമയം ശബരിമലയിലും സന്നിധാനത്തും തൊഴുത് പ്രാർത്ഥിക്കാനും വിശ്രമിക്കാനും സാധിക്കും.

English summary
Sabarimala pilgrimage: No crowd seen in Temple due to covid spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X