പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല പ്രവേശനം: ദേവസ്വം ആവശ്യപ്പെട്ടത് 10000 പേരെ പ്രവേശിപ്പിക്കാൻ, 2000ലേക്ക് ഉയർത്തി തീരുമാനം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ പ്രതിദിനം തീർതഥാടനത്തിനുള്ള ഭക്തരുടെ എണ്ണം ഇരട്ടിയാക്കി. നേരത്തെ ആയിരം പേർക്കാണ് ശബരിമലയിൽ പ്രവേശനം നൽകിവന്നിരുന്നതെങ്കിൽ ഇപ്പോൾ ഇത് 2000ലേക്ക് ഉയർത്തിയിട്ടുണ്ട്. ഇതോടെ ശബരിമലയിലെ വിർച്വൽ ക്യൂവിലും മാറ്റം വരും. ഡിസംബർ രണ്ട് മുതൽ 2000 പേർക്ക് ദിവസേന പ്രവേശനം അനുവദിക്കുകയും ചെയ്യും.

മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന്‌ സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറിമുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന്‌ സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി

Recommended Video

cmsvideo
കേരള: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം 2000 ആയി വർധിപ്പിച്ചു

അതിന് പുറമേ ശനി, ഞായർ ദിവസങ്ങളിലും കൂടുതൽ ഭക്തർക്ക് ശബരിമല ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയും. പ്രതിദിനം 1000 പേർക്ക് മാത്രമാണ് പ്രവേശനാനുമതി ഉള്ളതെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ ഇത് 2000 തന്നെയാണ്. ഈ ദിവസങ്ങളിൽ പുതിയ പരിഷ്കാരത്തോടെ 4000 പേർക്ക് പ്രവേശിക്കാനും സാധിക്കും. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഭക്തരുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ച തിരുമാനം ഉണ്ടാവുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം തിരുവിതാം കുർ ദേവസ്വം ബോർഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

xsabarimala-1573

ദിവസേന 10000 പേരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ആരോഗ്യവകുപ്പ് ഇതിനെ എതിർത്തിരുന്നുവെന്നാണ് സൂചന. അടുത്തിടെ ശബരിമലയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും വർധിച്ചിരുന്നു.

English summary
Sabarimala pilgrimage: Number of passengers doubled after crucial meetings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X