പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണം 31000 കടന്നു: മൂന്ന് കോടിയിലെത്തി വരുമാനം!!

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വിർച്വൽ ക്യൂ വഴി ദർശനം നടത്തിവരുടെ എണ്ണം 31,000 കടന്നു. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും അധികം ഭക്തർ ശബരിമലയിലേക്ക് എത്തിയിട്ടുള്ളത്. മണ്ഡലകാലം ആരംഭിച്ച് 23 ദിവസത്തിനുള്ളിൽ മൂന്നരക്കോടി രൂപയാണ് വരുമാനമായി ലഭിച്ചിട്ടുള്ളത്. 31138 പേർ ഇതിനകം ശബരിമലയിൽ ദർശനത്തിനെത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ.

കൊവാക്സിനും കൊവിഷീൽഡിനും അടിയന്തര ഉപയോഗത്തിന് അനുമതി തള്ളിയിട്ടില്ല, വാർത്ത വ്യാജംകൊവാക്സിനും കൊവിഷീൽഡിനും അടിയന്തര ഉപയോഗത്തിന് അനുമതി തള്ളിയിട്ടില്ല, വാർത്ത വ്യാജം

തമിഴ്നാട്ടിൽ നിന്ന് ഇതിനകെ 19,743 പേരാണ് ദർശനം നടത്തി മടങ്ങിയത്. ആന്ധ്രയിൽ നിന്ന് 5570 പേരും കേരളത്തിൽ നിന്ന് 1908 പേരും ശബരിമലയിൽ ദർശനം നടത്തി മടങ്ങിയിട്ടുണ്ട്. ശബരിമലയിൽ ദിവസേന പ്രവേശനം അനുവദിക്കുന്നവരുടെ എണ്ണം സർക്കാർ ഉയർത്തിയതോടെ മലകയറാനെത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം വരുമാനത്തിലും പ്രകടമായിട്ടുണ്ട്. മൂന്ന് കോടി 82 ലക്ഷമാണ് ഇതുവരെ ലഭിച്ച വരുമാനം. കഴിഞ്ഞ വർഷം ശബരിമല സീസണിൽ ഇക്കാലയളവിൽ 66കോടി രൂപയാണ് വരുമാനം ഇനത്തിൽ ലഭിച്ചിട്ടുള്ളത്.

 sabarimala-15

ശബരിമല തീർത്ഥാടനം ആരംഭിച്ചതിന് പിന്നാലെ ഭക്തർക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് വർധിച്ചതോടെ ആരോഗ്യവകുപ്പും നടപടികൾ കടുപ്പിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ തങ്ങുന്ന ജീവനക്കാരിൽ കൊവിഡ് പരിശോധന ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം സന്നിധാനത്ത് ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരികരിച്ചിരുന്നു. ദേവസ്വം ബോർഡിലെ താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

English summary
Sabarimala Pilgrimage: Number of pilgrims in Sabarimala touches 31000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X