പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീര്‍ത്ഥാടനം: സുരക്ഷ ഉറപ്പാക്കി പൊലീസ് സേവനം, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

Google Oneindia Malayalam News

ശബരിമല: മണ്ഡല - മകരവിളക്ക് കാലത്ത് ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കി പൊലീസിന്റെ സേവനം. കൊവിഡിനെ തുടര്‍ന്ന് ഭക്തരുടെ വരവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ക്ഷേത്രത്തിന്റെയും പൊലീസിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹൈ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ സ്പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

sabarimala

കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് പൊലീസ് എല്ലാ ക്രമീകരങ്ങളും ഇപ്പോള്‍ ഒരുക്കിയിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ പറഞ്ഞു. പൊലീസുകാര്‍ക്ക് ഒരുക്കിയിരിക്കുന്ന താമസസ്ഥലത്തും ഭക്ഷണം കഴിക്കുന്ന മെസിലും ഉള്‍പ്പടെ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ട്. ഇവിടങ്ങളില്‍ സന്ദര്‍ശിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

അതേസമയം, പമ്പയില്‍ നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്ന രാത്രി ഒന്‍പതിനു മുമ്പായി ദര്‍ശനത്തിന് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് സിസിടിവി പരിശോധനയും ശക്തമാക്കുന്നുണ്ട്. സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റി മീറ്റിംഗിലാണ് തീരുമാനം. സ്പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി ബി. കൃഷ്ണകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന എല്ലാ വകുപ്പുകളിലും ഓരോ കോവിഡ് പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസറെ നിയോഗിച്ചു. അതത് വകുപ്പ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.വിവിധ വകുപ്പ് ജീവനക്കാരുടെ പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസര്‍മാരുടെ കോവിഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിക്ക് കോവിഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അധികാരം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി നടപടി എടുക്കുന്നതിനും കോവിഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് അധികാരം നല്‍കി.

Recommended Video

cmsvideo
അയ്യപ്പനെ കാണാന്‍ 480 കിലോമീറ്റര്‍ പിന്നിട്ട് തെരുവ് നായ | Oneindia Malayalam

മലകയറുന്നവര്‍ നട അടയ്ക്കുന്ന ഒന്‍പത് മണിക്ക് മുന്‍പായി എത്തുന്നത് ഉറപ്പാക്കാന്‍ സിസിടിവി നിരീക്ഷണംമലകയറുന്നവര്‍ നട അടയ്ക്കുന്ന ഒന്‍പത് മണിക്ക് മുന്‍പായി എത്തുന്നത് ഉറപ്പാക്കാന്‍ സിസിടിവി നിരീക്ഷണം

ആദ്യം കുതിര,പിന്നെ രണ്ടില; മറ്റുള്ളവരുടേത് അടിച്ച്മാറ്റുന്ന ചിന്താഗതിയാണ് ജോസഫിന്:കേരള കോണ്‍ഗ്രസ് എംആദ്യം കുതിര,പിന്നെ രണ്ടില; മറ്റുള്ളവരുടേത് അടിച്ച്മാറ്റുന്ന ചിന്താഗതിയാണ് ജോസഫിന്:കേരള കോണ്‍ഗ്രസ് എം

പി ജയരാജന്റെ ആസന്നമായ പടയോട്ടം പിണറായി കാണാൻ പോകുന്നതേയുള്ളൂ, ചർച്ചയായി ഫിറോസിന്റെ കുറിപ്പ്പി ജയരാജന്റെ ആസന്നമായ പടയോട്ടം പിണറായി കാണാൻ പോകുന്നതേയുള്ളൂ, ചർച്ചയായി ഫിറോസിന്റെ കുറിപ്പ്

English summary
Sabarimala Pilgrimage: Police service to ensure security at Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X