പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീർത്ഥാടനം: ദേവസ്വംബോർഡ് ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകും, കൊവിഡ് വ്യാപനം തടയാൻ കർശന നടപടി

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ മുൻകരുതൽ നടപടികളുമായി ദേവസ്വം ബോർഡ്. ശബരിമല തീർത്ഥാടനം പുരോഗമിക്കവെ സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പമ്പയിലെത്തി പരിശോധിച്ചതോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെയാണ് ദേവസ്വം ബോർഡിൽ പുറംജോലികളിൽ ഏർപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാനുള്ള നിർദേശം നൽകുന്നത്.

ബിജെപി- സിപിഎം ധാരണ, കേന്ദ്ര ഏജൻസികളെ പിന്നോട്ട് വലിക്കാനുള്ള ശ്രമമുണ്ടെന്ന് മുല്ലപ്പള്ളിബിജെപി- സിപിഎം ധാരണ, കേന്ദ്ര ഏജൻസികളെ പിന്നോട്ട് വലിക്കാനുള്ള ശ്രമമുണ്ടെന്ന് മുല്ലപ്പള്ളി

അതേ സമയം തന്നെ ശബരിമലയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ശബരിമലയിൽ തീർത്ഥാടനത്തിനായി എത്തുന്നവർ മറ്റ് പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരോട് ഇടപഴകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് ശബരിമലയിൽ ഇപ്പോൾ പ്രവേശനം നൽകുന്നത്. കൊവിഡ് ബാധിച്ചവർ രോഗം പൂർണ്ണമായി മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ തീർത്ഥാടനത്തിന് എത്താവൂ എന്നും അദ്ദേഹം തീർത്ഥാകരോട് നിർദേശിച്ചിരുന്നു. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധനയിൽ ആയിരത്തിൽ അഞ്ച് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതെല്ലാം ശബരിമല തീർത്ഥാടനം സുരക്ഷിതമായിത്തന്നെ നടത്താമെന്ന ആത്മവിശ്വാസം നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

sabarimala-16061

വെര്‍ച്വല്‍ ക്യൂ വഴി ശബരിമല തീർത്ഥാടനത്തിനെത്തിയ നാല്‌ ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കും ഒരു തമിഴ്‌നാട്‌ സ്വദേശിക്കുമാണ് ഇന്നലെ കോവിഡ്‌ സ്ഥിരീകരിച്ചത്. പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇവരെ നിലക്കലില്‍ വെച്ച് വീണ്ടും കോവിഡ്‌ പരിശോധനക്ക്‌ വിധേയരാക്കിയത്‌. നാല് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളെയും ഇവർക്കൊപ്പം ശബരിമലയിലെത്തിയവരെയും ശബരിമല ദർശനത്തിന് അനുവദിക്കാതെ ആരോഗ്യ വകുപ്പ്‌ തിരിച്ചയയ്ക്കുകയും ചെയ്തുു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ശബരിമല ക്ഷേത്രം മണ്ഡലകാലം കണക്കിലെടുത്താണ് ഭക്തര്‍ക്കായി തുറന്ന് നൽകുന്നത്.

'ആർക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടൽ?..ഇതൊരു പാഠമാകട്ടെ'..; മാധ്യമങ്ങൾക്കെതിരെ തോമസ് ഐസക്'ആർക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടൽ?..ഇതൊരു പാഠമാകട്ടെ'..; മാധ്യമങ്ങൾക്കെതിരെ തോമസ് ഐസക്

യുഡിഎഫിൽ ഭിന്നതകളില്ല, വടകരയിലും കണ്ണൂരുമുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കും: ചെന്നിത്തലയുഡിഎഫിൽ ഭിന്നതകളില്ല, വടകരയിലും കണ്ണൂരുമുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കും: ചെന്നിത്തല

മുഖ്യമന്ത്രിയ്ക്ക് മണിക്കൂറുകള്‍, തനിക്ക് രണ്ട് മിനിട്ട്... കെ സുരേന്ദ്രന്റെ ദു:ഖം ഇതാണ്; ഇനി കത്ത്മുഖ്യമന്ത്രിയ്ക്ക് മണിക്കൂറുകള്‍, തനിക്ക് രണ്ട് മിനിട്ട്... കെ സുരേന്ദ്രന്റെ ദു:ഖം ഇതാണ്; ഇനി കത്ത്

വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് തിരിച്ചടിയാവുന്നു;മക്കരപറമ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് തിരിച്ചടിയാവുന്നു;മക്കരപറമ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്

ഇടത് കോട്ട പൊളിക്കാൻ രണ്ട് തവണ സഹായം, കല്ലാമലയെച്ചൊല്ലി മുല്ലപ്പളളി-ആർഎംപി ബന്ധത്തിൽ വിളളൽഇടത് കോട്ട പൊളിക്കാൻ രണ്ട് തവണ സഹായം, കല്ലാമലയെച്ചൊല്ലി മുല്ലപ്പളളി-ആർഎംപി ബന്ധത്തിൽ വിളളൽ

Recommended Video

cmsvideo
അയ്യപ്പനെ കാണാന്‍ 480 കിലോമീറ്റര്‍ പിന്നിട്ട് തെരുവ് നായ | Oneindia Malayalam

English summary
Sabarimala pilgrimage: PPE Kits to distribute to Sabarimala staffs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X