പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം: പടിപൂജയും ഉദയാസ്തമന പൂജയും കൂടുതൽ ദിവസങ്ങളിൽ

Google Oneindia Malayalam News

പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ശബരിമല തീർത്ഥാടനം. ഇതിന്റെ ഭാഗമായി ശബരിമലയിലെ പടി പൂജയും ഉദയാസ്തമന പൂജയും കുടുതൽ ദിവസങ്ങളിൽ നടത്താനാണ് തീരുമാനം. സാധാരണ മലയാളമാസ പൂജകൾക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളിൽ മാത്രമാണ് ശബരിമല ക്ഷേത്രത്തിലെ ഉദയാസ്തമന പൂജയും പടി പൂജയും നടക്കുന്നത്.

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്: ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ കോടതി ഉത്തരവ്ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്: ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ കോടതി ഉത്തരവ്

കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് നിയന്ത്രണമുള്ളതിനാൽ ഈ മണ്ഡല കാലത്ത് ഡിസംബർ 15 വരെ എല്ലാ ദിവസവും ശബരി മല ക്ഷേത്രത്തിലെ പടി പൂജയും ഉദയാസ്തമന പൂജയും നടത്തും. കൂടാതെ മകരവിളക്ക് തീർത്ഥാടന കാലത്ത് ഡിസംബർ 31 മുതൽ ജനുവരി പത്ത് വരെയും ശേഷം ജനുവരി 15 മുതൽ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും.

sabarimala-

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന സമയത്ത് മീനമാസ പൂജകൾ മുടങ്ങിയിരുന്നു. മീന മാസത്തിൽ പടി പൂജയും ഉദയാസ്തമന പൂജയുമാണ് ഇപ്പോൾ നടന്നുവരുന്നത്. മീനമാസം മുതൽ പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപ്പോയവരെ അറിയിക്കുകയും എത്താൻ സാധിക്കാത്തവർക്ക് പകരമായി ലിസ്റ്റിൽ നിന്ന് പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.

ദീപാരാധനയ്ക്ക് ശേഷം പടി പൂജ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണ് നടക്കുന്നത്. 18 പടികളെയും 18 മലകളായി സങ്കൽപ്പിച്ച് അഭിഷേകവും നിവേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതൽ അത്താഴപൂജ വരെ 18 പൂജകളായാണ് നടക്കുന്നത്.

English summary
Sabarimala Pilgrimage: Rituals in temple will be extended for more days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X