ശബരിമല തീര്‍ഥാടനം: ബാലവേലയും ബാലഭിക്ഷാടവും തടയാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു നിര്‍ദ്ദേശം നല്‍കി. 1986 ലെ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്ഫോഴ്സിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലഭിക്ഷാടനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കണം. അതിഥി തൊഴിലാളികളുടെ കുടുംബങ്ങളെയും കുട്ടികളെയും പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും സത്വരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ ബാലാവകാശകമ്മിഷന്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന പാന്‍ ഇന്ത്യ റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കാമ്പയിന്‍ കാര്യക്ഷമമായി ജില്ലയില്‍ സംഘടിപ്പിക്കണമെന്നും പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
അഡിഷണല്‍ ജില്ലാ പൊലീസ് മേധാവി ആര്‍. പ്രദീപ് കുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് എസ്.സുരാജ്, ജില്ലാ ചൈല്‍ഡ് ഓഫീസര്‍ ലതാകുമാരി, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ ഫിസിയോതെറാപ്പി
മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർക്കായി ശബരീപീഠത്തിന് സമീപത്തായി സജ്ജീകരിച്ച സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും, പത്തനംതിട്ട റിഹാബിലിറ്റേഷൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററും (പി ആർ പി സി ) സംയുക്തമാണ് സൗജന്യ ക്ലിനിക്ക് നടത്തുന്നത്.പി ആർ പി സി പ്രസിഡന്റ് ഹർഷകുമാർ, ചെയർമാൻ കെ പി ഉദയഭാനു,ഗവേണിങ് മെമ്പർ അഡ്വ.എസ്.മനോജ്,ജനറൽ സെക്രട്ടറി അഡ്വ.എസ്. ഷാജഹാൻ,ഐ എ പി സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ശ്രീജിത്ത് നമ്പൂതിരി, പത്തനംതിട്ട കൺവീനർ ഡോ. നിഷാദ് എസ്,
അഡ്വ.എസ്. ഷാജഹാൻ,ഡോ. ഹരി,ഡോ. വിശാൽ ജോൺസൺ, ഡോക്ടർ ജിം ഗോപാലകൃഷ്ണൻ, ഡോ.ബൈജു ജയകുമാർ,ഡോ.വിനോദ്,വി പി രാജശേഖരൻ നായർ,നാഗരാജു, എന്നിവർ പങ്കെടുത്തു.
മല കയറിവരുന്ന അയ്യപ്പഭക്തർക്ക് കൂടുതലായി അനുഭവപ്പെടുന്ന പേശി വേദന, സന്ധി വേദന, പേശി വലിവ് തുടങ്ങിയ വിവിധ ശാരീരിക പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ സുഖപ്പെടുത്തുന്ന രീതിയിലുള്ള സൗകര്യങ്ങളാണുള്ളത്.8 മുതൽ വൈകുന്നേരം 5 വരെയാണ് ക്ലിനിക് പ്രവർത്തിക്കുന്നത്.നിലവിൽ സംസ്ഥാനത്തിന് പുറത്തുള്ളവർ ഉൾപ്പെടെ ആറ് ഫിസിയോതെറാപ്പിസ്റ്റുകളാണ് ഇവിടെ ഉള്ളത്.












Click it and Unblock the Notifications