ശബരിമല തീര്‍ഥാടനം: പത്തനംതിട്ട ഇടത്താവളത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തി
പത്തനംതിട്ട: ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി പത്തനംതിട്ട ഇടത്താവളത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ വിലയിരുത്തി. അയ്യപ്പഭക്തര്‍ക്ക് താമസിക്കുന്നതിനും, പ്രാഥമിക ആവശ്യങ്ങള്‍ക്കായും വേണ്ട സൗകര്യങ്ങള്‍ ക്രമീകരിക്കും. അന്നദാനത്തിനുള്ള ക്രമീകരണവും ഉണ്ടാകും. മണ്ഡല മകരവിളക്ക് കാലയളവില്‍ വൈദ്യുതി, ജല വിതരണത്തിന് ഇടത്താവളത്തില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്കും, ഇലക്ട്രിസിറ്റി ബോര്‍ഡിനും നഗരസഭാ ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, റവന്യൂ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരും ചെയര്‍മാന് ഒപ്പമുണ്ടായിരുന്നു.
മഴശക്തമായതിനെ തുടര്‍ന്ന് തുലാമാസ പൂജയുടെ സമയത്ത് ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ മണ്ഡലകാല തീര്‍ത്ഥാടന സമയത്ത് തീര്‍ത്ഥാടകരുടെ വലിയ ഒഴുക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് ഒരുക്കള്‍ സജീവമാക്കുന്നത്. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 10ന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നുമുണ്ട്.

അതിനിടെ 2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടന കാലത്ത് പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവരപട്ടിക(വിവിധ ഭാഷകളിലുള്ളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരിവിറക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള റോഡുകളു ടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചതായും കളക്ടര്‍ അറിയിച്ചു.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും നിക്ഷേപിക്കുന്നതും കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. ത്ഥാടനത്തോടനുബന്ധിച്ച് വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ജോലിക്കായി എത്തുന്നവര്‍, മറ്റ് കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ തിരിച്ചറിയര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ ജോലി ചെയ്യുന്നത് നിരോധിച്ചതായും കളക്ടര്‍ ഉത്തരവിലൂടെ അറിയിച്ചു.
തീര്‍ഥാടന കാലയളവില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിലുള്ള ചരക്കുനീക്കം തീര്‍ഥാടകരുടെ ജീവന് ഭീഷണിയുള്ളതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പ്രത്യേകിച്ച് പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴുവരെയും വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും ട്രാക്ടര്‍ സര്‍വീസിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications