പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിലെ തിരുവാഭരണ ഘോഷയാത്ര നാളെ: കർശന നിയന്ത്രണം, ഭക്തർക്ക് പ്രവേശനാനുമതിയില്ല

Google Oneindia Malayalam News

പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനത്തിനിടെ രാജപ്രതിനിധിയും ആരവങ്ങളുമില്ലാതെ നാളെ സന്നിധാനത്തേക്കുള്ള തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. പതിവിന് വിപരീതമായി പരമാവധി 130 പേർക്ക് മാത്രമാണ് ഘോഷയാത്രയെ അനുഗമിക്കാൻ കഴിയുക. പോലീസുകാർ ഉൾപ്പെടെ 130 പേർക്കാണ് ഘോഷയാത്രയ്ക്ക് അനുമതിയുള്ളത്. എന്നാൽ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് കൊറോണ വൈറസ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ സ്വന്തം ചെലവിൽ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന സർക്കാർ നിർദേശം വിവാദമായതിന് പിന്നാലെയാണ് പരിശോധന സൌജന്യമാക്കിയത്.

നഗ്നചിത്രങ്ങള്‍ക്കുവേണ്ടി രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി; വെളിപ്പെടുത്തി അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശിനഗ്നചിത്രങ്ങള്‍ക്കുവേണ്ടി രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി; വെളിപ്പെടുത്തി അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശി

Recommended Video

cmsvideo
കേരളം; തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും;ഭക്തർക്ക് ദർശനത്തിന് അവസരമില്ല

പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണങ്ങളടങ്ങിയ പേടകങ്ങൾ പതിനൊന്നേ മുക്കാലിനാണ് വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ ഘോഷയാത്ര പുറപ്പെടുകയും ചെയ്യും. പതിവുപോലെ നേരത്തെ നിശ്ചയിച്ച ഇടങ്ങളിൽ തിരുവാഭരണ പേടകം ഇറക്കുമെങ്കിലും ഭക്തർക്ക് പ്രവേശനാനുമതിയില്ല.

 download3-16

നെയ് തേങ്ങളും ഇത്തവണ സ്വീകരിക്കില്ല. ആദ്യദിവം അയിരൂർ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹ വനംവകുപ്പ് സത്രത്തിലുമായിരിക്കും തിരുവാഭരണവുമായി പുറപ്പെടുന്ന സംഘം താമസിക്കുക. തുടർന്ന് ജനുവരി 14ന് വൈകുന്നേരത്തോടെ ഘോഷയാത്ര ശബരിമലയിലെത്തിച്ചേരും. പോലീസിന് പുറമേ അഗ്നിശമന സേന, വനംവകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഷോഘയാത്രയിൽ പങ്കെടുക്കും.

English summary
Sabarimala Pilgrimage: Thiruvabharana ghoshayathra will be held tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X