കൊവിഡ് തിരിച്ചടിയായിശബരിമലയിലെ വരുമാനം കുറഞ്ഞു: 100 കോടി സർക്കാർ സഹായം തേടാൻ ദേവസ്വം ബോർഡ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ മാനദണ്ഡങ്ങൾ പാലിച്ച് നട തുറന്നെങ്കിലും പ്രതിസന്ധി വിട്ടൊഴിയാതെ ശബരിമല. ഭക്തരുടെ വരവ് കുറഞ്ഞതോടെ വരുമാനത്തിലും കുറവ് വന്നതോടെയാണ് നിത്യ ചെലവിനായി സംസ്ഥാന സർക്കാരിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സഹായം തേടിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനം മാത്രമാണ് ശബരിമല സീസണിൽ ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് ക്ഷേത്രങ്ങെക്കൂടി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇതോടെ സർക്കാരിൽ നിന്ന് 100 കോടി രൂപയാണ് തിരുവിതാംകൂർ ദേവസ്വം ആവശ്യപ്പെട്ടിട്ടുള്ളത്.
മുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തില്‍; മായിന്‍ ഹാജിക്കെതിരെ സമസ്തയുടെ അന്വേഷണം, പ്രത്യേക സമിതി
ശബരിമലയിൽ ഇതുവരെ 15 കോടിയാണ് വരുമാനമായി ലഭിച്ചത്. മാസപൂജയ്ക്ക് കൂടുതൽ ദിവസം നടതുറക്കണമെന്ന നിർദേശം പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ തന്ത്രി ഉൾപ്പെടെ ഉള്ളവരുമായി ആലോചിച്ച് തീരുമാനമെടുക്കും. മകരവിളക്ക് പ്രമാണിച്ച് നാളെ ശബരിമലയിലേക്ക് എത്തുന്ന 5000 പേർക്ക് മകരജ്യോതി കഴിയുന്നത് വരെയും സന്നിധാനത്ത് തുടരാം. ഇതിന് പ്രത്യേക അനുമതി നൽകും. ഇത്തവണ തീത്ഥാടനം ആരംഭിച്ചപ്പോൾ മുതൽ തന്നെ സമയം നിശ്ചയിച്ചാണ് സന്നിധാനത്ത് ഭക്തരെ അനുവദിച്ചിരുന്നത്.

സീസൺ ആരംഭിച്ച് ഇതുവരെ 132, 673 പേരാണ് ശബരിമലയിലെത്തിയത്. ഇതിലൂടെ 16. കോടി 30 ലക്ഷം രൂപ വരുമാനമായി ലഭിക്കുകയും ചെയ്തിട്ടുണ്ട്. മകരവിളക്ക് കാലത്ത് 6 കോടി 34 ലക്ഷം രൂപയും തിരുവിതാംകൂർ ദേവസ്വത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഈ സമയത്ത് 60 കോടിയായിരുന്നു ശബരിമലയിലെ വരുമാനം. ദേവസ്വം ബോർഡിന് 500 കോടിയുടെ നഷ്ടമാണ് ഇത്തവണ ഉണ്ടായിട്ടുള്ളതെന്നും ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ വാസു പറഞ്ഞു.
കെസി ജോസഫ് 40 വര്‍ഷത്തിന് ശേഷം ഇരിക്കൂര്‍ വിടുന്നു: അങ്കം ചങ്ങനാശ്ശേരിയില്‍, സീറ്റ് ഏറ്റെടുക്കും
മുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തില്‍; മായിന്‍ ഹാജിക്കെതിരെ സമസ്തയുടെ അന്വേഷണം, പ്രത്യേക സമിതി
അഴീക്കോട് കെഎം ഷാജിക്ക് പകരക്കാരനെ തേടുന്നു; കരീം ചേലേരിക്ക് സാധ്യത, മുസ്ലിം ലീഗില്‍ പുതിയ ചര്‍ച്ച