• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശബരിമലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്: സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ, സുരക്ഷ ശക്തമാക്കി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർക്കും ക്ഷേത്രത്തിലെ ജീവനക്കാരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇരുവരുമായും സമ്പർക്കം പുലർത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

'അമ്മ സംഘടനയെ തകര്‍ത്തു കൊണ്ടാകരുത്', ഡബ്ല്യൂസിസിയെ കുറിച്ച് പ്രതികരിച്ച് നടി ഉർവശി

ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ ഇന്ന് തീരുമാനമുണ്ടേയാക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ദിവസേന ശബരിമലയിൽ പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി തല സമിതിയോഗത്തിൽ ധാരണയായത്. എന്നാൽ പ്രതിദിനം എത്ര ഭക്തരെ പ്രവേശിപ്പിക്കാമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് വ്യക്തമാക്കിയിരുന്നു. ദിവസേന 5000 പേരെ പ്രവേശിപ്പിക്കാൻ ശുപാർശ നൽകിയിട്ടുള്ളത്.

നിലവിൽ 1000 പേർക്ക് മാത്രമാണ് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നത്. ഇത് ഇരട്ടിയാക്കാനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്. അതേ സമയം ആന്റിജൻ പരിശോധന ഉൾപ്പെടെയുള്ളവ വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ആരോഗ്യവകുപ്പ് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയിൽ നിന്നുള്ള നിർദേശം കൂടി ലഭിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ.

ഒരാഴ്ചക്കിടെ വെര്‍ച്വല്‍ ക്യൂ വഴി ശബരിമല തീർത്ഥാടനത്തിനെത്തിയ നാല്‌ ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കും ഒരു തമിഴ്‌നാട്‌ സ്വദേശിക്കുമാണ് ആദ്യം കോവിഡ്‌ സ്ഥിരീകരിച്ചത്. പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇവരെ നിലക്കലില്‍ നിന്ന് വീണ്ടും കോവിഡ്‌ പരിശോധനക്ക്‌ വിധേയരാക്കിയത്‌. നാല് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളെയും ഇവർക്കൊപ്പം ശബരിമലയിലെത്തിയവരെയും ശബരിമല ദർശനത്തിന് അനുവദിക്കാതെ ആരോഗ്യ വകുപ്പ്‌ തിരിച്ചയച്ചിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ശബരിമല ക്ഷേത്രം മണ്ഡലകാലം കണക്കിലെടുത്താണ് ഭക്തര്‍ക്കായി തുറന്ന് നൽകുന്നത്. ശബരിമലയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ ദേവസ്വം ബോർഡ് കൂടുതൽ മുൻകരുതൽ നടപടികളാണ് സ്വീകരിക്കുന്നത്. നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പമ്പയിലെത്തി പരിശോധിച്ചതോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെയാണ് ദേവസ്വം ബോർഡിൽ പുറംജോലികളിൽ ഏർപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാനുള്ള നിർദേശം നൽകുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിപിഎം, പിന്നാലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി സിഎം രവീന്ദ്രന്‍

ചലച്ചിത്ര അവാര്‍ഡ് തടസപ്പെടുത്താന്‍ ശ്രമമുണ്ടായി, എന്നാല്‍ അവരുടെ ഒരു വാദവും അംഗീകരിച്ചില്ല: കമല്‍

English summary
Sabarimala Pilgrimage: Two Coronavirus cases reported in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X