പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല; ഒറ്റത്തവണ 250 ല്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനമില്ല, പമ്പാനദിയില്‍ സ്‌നാനം അനുവദിക്കില്ല

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ തുലാമാസപൂജയും ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ.രാധാകൃഷ്ണനെ പോലീസ് സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റും അദ്ദേഹത്തെ സഹായിക്കും.

വിര്‍ച്വല്‍ ക്യൂ സംവിധാനം ശനിയാഴ്ച്ച രാത്രിയോടെയോ ഞായറാഴ്ച രാവിലെയോ പ്രവര്‍ത്തനക്ഷമമാകും. ഒറ്റത്തവണയായയി 250 ല്‍ അധികം പേര്‍ക്ക് സന്നിധാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് പാതകള്‍ അടയ്ക്കും. പമ്പാനദിയില്‍ സ്‌നാനം അനുവദിക്കില്ല. തീര്‍ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കും തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

 sabarimala-

Recommended Video

cmsvideo
കേരള: ശബരിമല ദർശനം;കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ദിവസവും ആയിരം പേർക്ക് മാത്രം

അതിനിടെ, കോവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല സേഫ് സോണ്‍ പദ്ധതി പുതുക്കുന്നതിന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക്(ആര്‍ടിഒ) ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം നിര്‍ദേശം നല്‍കി.

റോഡ് സുരക്ഷ സംബന്ധിച്ച് പൊലീസ്, മോട്ടോര്‍ വാഹനം, പൊതുമരാമത്ത് വകുപ്പുകള്‍ ഈ വര്‍ഷം സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്തു. ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി പ്രധാന റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപണികള്‍ക്കും പൊതുമരാമത്ത് നിരത്തു വിഭാഗം സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ വിനിയോഗിച്ചതിന്റെ ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

English summary
Sabarimala; police chief said that more than 250 people could not enter at one time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X