പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: തങ്ക അങ്കി ഘോഷയാത്ര, സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി പൊലീസ്

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് പോലീസിന്റെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ എ.എസ്. രാജു പറഞ്ഞു. തങ്ക അങ്കി ഘോഷയാത്ര വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും. പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെടുന്ന ഘോഷയാത്ര പരമ്പരാഗത പാത വഴി വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. ഇവിടുത്തെ സ്വീകരണത്തിന് ശേഷം വൈകിട്ട് ആറിന് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തും. പ്രത്യേക പോലീസ് സംഘം തങ്ക അങ്കിയെ അനുഗമിക്കും.

തങ്ക അങ്കി എത്തുന്ന സമയത്ത് സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദര്‍ശനത്തിന് ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. പതിവ് പോലെ ഉച്ചയ്ക്ക് ഒന്നു വരെ മാത്രമേ ദര്‍ശനം അനുവദിക്കു. ഉച്ചയ്ക്ക് ഒന്നിനു ശേഷം ഭക്തരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി രാവിലെ 11.30 ന് ശേഷം നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തി വിടുകയില്ല.

sabarimala

തങ്ക അങ്കി സന്നിധാനത്ത് എത്തി ദീപാരാധനയ്ക്കു ശേഷം മാത്രമേ ഭക്തരെ ദര്‍ശനത്തിന് അനുവദിക്കൂ. വൈകിട്ട് അഞ്ച് മുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ദര്‍ശനത്തിനായി കടത്തി വിടും. തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും വരെയും ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും.നിലവില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് സംഘം തന്നെയാവും 25 നും സുരക്ഷയൊരുക്കുക. അത്യാവശ്യ ഘട്ടത്തില്‍ കൂടുതല്‍ സേനയെ വിന്യസിക്കേണ്ടി വന്നാല്‍ മണിയാര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ പോലീസ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

Recommended Video

cmsvideo
മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല; ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

അതേസമയം, ശബരിമല അയ്യപ്പന് മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും കഴിഞ്ഞ ദിവസം പ്രയാണമാരംഭിച്ചിരുന്നു. കൊട്ടും കുരവയും സ്തുതിഗീതങ്ങളും ഉയര്‍ന്ന ചൊവ്വാഴ്ച പുലര്‍ച്ചെ 7.10 നാണ് തങ്കയങ്കി നിറച്ച പേടകം പേറുന്ന രഥം ചലിച്ചു തുടങ്ങിയത്. ശബരിമല ക്ഷേത്രത്തിന്റെയും കൊടിമരത്തിന്റെയും മാതൃകയിലാണ് രഥം ഒരുക്കിയിട്ടുള്ളത്.

കോഴഞ്ചേരി ഈസ്റ്റ് കൊല്ലീരേത്ത് ബിജുവും അനുവും ഒരു മാസം നടത്തിയ വിശ്രമരഹിതമായ സേവനത്തെ തുടര്‍ന്നാണ് രഥം തയ്യാറായത്. മൂന്നു പതിറ്റാണ്ടോളം സ്വന്തം ജീപ്പില്‍ രഥം തീര്‍ത്ത് സാരഥിയായി സേവനം അനുഷ്ടിച്ചിരുന്നത് കൊല്ലീരേത്ത് തങ്കപ്പനാചാരിയാണ്. പിതാവിന്റെ മരണശേഷം മക്കള്‍ ഈ ദൗത്യം നിയോഗം പോലെ ഏറ്റെടുത്തു. നീണ്ട വൃതാനുഷ്ഠാനങ്ങളോടെയാണ് രഥം നിര്‍മ്മിക്കുന്നത്. ഇരുവരും ഡ്രൈവര്‍മാര്‍ കൂടിയാണ്.

English summary
Sabarimala: Police complete preparations for Thanka Anki procession and security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X